All Categories

Uploaded at 6 days ago | Date: 23/11/2021 14:09:03

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലൈവില്‍ റിലീസ് ചെയ്ത ചിത്രമാണ് ചുരുളി. സിനിമയിലെ തെറിവിളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. സോണി ലൈവിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസർ പാർവതി വി വാർത്താകുറിപ്പിലൂടെ അറിയിച്ചു.ചുരുളി സിനിമയുടെ സർട്ടിഫിക്കേഷൻ സംബന്ധിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങളും വ്യാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന. 2021 നവംബർ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.