All Categories

Uploaded at 1 week ago | Date: 21/07/2021 20:48:35

 

 

തൊടുപുഴ : ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്ര കുട്ടികൾക്ക് അനുഭവവേദ്യമാക്കി ,ചാന്ദ്രദിനാഘോഷവുമായി അരിക്കുഴ ഗവർമെണ്ട് എൽ.പി. സ്കൂൾ.,നാലാം ക്ലാസിലെ എല്ലാ കുട്ടികളും ചേർന്ന് ചന്ദ്രനിൽ മനുഷ്യൻകാലുകുത്തിയത് ചോദ്യോത്തര രൂപത്തിൽ  വിവരിച്ചു.

സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെക്കുറിച്ച് ഇംഗ്ലീഷിലുള്ള അവതരണമായിരുന്നു മൂന്നാം ക്ലാസിലെ കുട്ടികൾ നടത്തിയത്.

രണ്ടാം ക്ലാസുകാർ "തോമാ ചേട്ടന്റെയും അമ്പിളി അമ്മാവന്റെയും"  കഥയുമായെത്തി.ചന്ദ്രനെക്കുറിച്ചുള്ള കവിതകളായിരുന്നു ഒന്നാം ക്ലാസുകാരുടേത്.എല്ലാ ദിവസവും നടക്കുന്ന ഗൂഗിൾ മീറ്റ് അസംബ്ളിയുടെ ഭാഗമായി നടന്ന ചാന്ദ്രദിനാലോഷം KSSP വിദ്യാഭ്യാസ വിഷയ സമിതി എർണാകുളം ജില്ലാ കൺവീനർ സി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സി.കെ. ലതീഷ് അധ്യക്ഷനായി. ഹെഡ് മാസ്റ്റർ ഇൻ ചാർജ് സീമ വി.എൻ സ്വാഗതവും സിനി.ടി. ശ്രീധർ നന്ദിയും പറഞ്ഞു. 

കുമാരി അയന. പി.ആർ, അധ്യാപകരായ സിസി.കെ. ജോസഫ്, സോനു .കെ. ദിവാകരൻ, അനുമോൾ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.

ശൂന്യാകാശം, ശൂന്യാകാശ യാത്ര,

പേടകം നിർമ്മിക്കാൻ  ഉണ്ടായ സാഹചര്യം എല്ലാം കുട്ടികൾ ശ്രദ്ധയോടെ കേട്ടിരുന്നു.

ചന്ദ്ര യാത്രയിൽ മനുഷ്യൻ ഓരോ പ്രാവശ്യവും പരാജയപ്പെടുമ്പോഴും ചിലന്തിവലയുടെ സിദ്ധാന്തം വച്ചുകൊണ്ട്  വീണ്ടും അതിന്റെ പൂർത്തീകരണത്തിനായി പ്രേമിച്ചു കൊണ്ടിരുന്ന മനുഷ്യനാണ് അവസാനം ചന്ദ്രനിലിറങ്ങിയതെന്ന് സോമൻ സാർ പറഞ്ഞപ്പോൾ  കുട്ടികളോടൊപ്പം  ചാന്ദ്രയാത്ര നടത്തിയതിനെ അനുഭവമായിരുന്നു എല്ലാവർക്കും . 

ശൂന്യാകാശത്ത്   ഭൂമിയിൽ നിന്നും എത്രമാത്രം വ്യത്യസ്തമായ ഒരു അന്തരീക്ഷം ആണെന്നതും  കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ചന്ദ്രനിലെത്തിയ മനുഷ്യൻ അവിടുത്തെ കല്ലുകൾ, കുഴി, അഗാധമായ ഗർത്തങ്ങൾ, മലകൾ  എന്നിവയുടെ ഫോട്ടോ എടുക്കുകയും അത് വീണ്ടും പഠന വിധേയമാക്കുകയും ചെയ്തതും വിവരിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.