All Categories

Uploaded at 1 month ago | Date: 19/09/2021 20:52:19

പഞ്ചാബ്: പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചാന്നിക്ക്. പുതിയ മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പഞ്ചാബ്  കോണ്‍ഗ്രസിന്‍റെ പുതിയ ട്വിസ്റ്റ്.

ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. നേരത്തെ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

മുഖ്യമന്ത്രിയായി  സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.