All Categories

Uploaded at 2 weeks ago | Date: 04/10/2021 21:03:22

ഷാജി കുരിശുമ്മൂട്‌ 

 

 

വണ്ടിപ്പെരിയാർ: ഗവിയിലെ മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട രണ്ടു കുട്ടികളെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ദത്തെടുക്കുമെന്ന് രമേശ് ചെന്നിത്തല. കേരളാ പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയനും (ഐ.എൻ.ടി.യു.സി), രാജീവ് യൂത്ത് ഫൗണ്ടേഷനും ചേർന്ന് ഗവിയിൽ നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു. താൻ കെപിസിസി പ്രസിഡൻ്റായതിന് ശേഷം ഗാന്ധിഗ്രാമം കെട്ടിപടുക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് എല്ലാ ഗോത്രവർഗ്ഗ മേഖലകളിലും പോകുകയും അവരുടെ ദുരിതങ്ങൾ മനസിലാക്കി, അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങാറുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . അതിൻ്റെ ഭാഗമായിട്ടാണ് ഈ പ്രാവശ്യം ഗവിയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു . അതോടൊപ്പം കെഎഫ്ഡി സി യിലെ തൊഴിലാളികളുടെ ജീവിത അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, ഗവിയിയിൽ ചികിത്സാ സൗകര്യക്കളുടെ ഭാഗമായി ഒരു ഡിസ്പൻസറി ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുവാൻ സർക്കാരിൽ സമ്മർദ്ധം ചെലുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഗവിയിൽ ഗാന്ധി ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അദ്ദേഹം നടത്തി.

 പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഗവിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് മൊബൈൽ കവറേജ് ഒരുക്കുമെന്നും ചികത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആംബുലൻസ് സൗകര്യം ഒരുക്കുമെന്നും ഒപ്പമുണ്ടായിരുന്ന എം.പി.ആൻ്റോ ആൻ്റണി ഉറപ്പുനൽകി.  ഗവിയിലെ മലമ്പണ്ടാരം വിഭാഗത്തിൽ പെട്ടവർക്ക് ഓക്സിമീറ്ററുകളും ഓക്സിജൻ സിലണ്ടറുകളും, ഗവി പ്രദേശത്തിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ ഉന്നത  വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഉപഹാരവും വസ്ത്രങ്ങളും വിതരണം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ വിശപ്പുരഹിത ഗവി എന്ന പരിപാടിയുടെ ഭാഗമായി അമൃത് ലഞ്ച് ബോക്സ് പദ്ധതിക്കും തുടക്കമിട്ടു.

ഗവിയിലെ മലപണ്ടാര വിഭാഗത്തിൽപ്പെട്ടവരുടെ കുട്ടികൾക്ക് വസ്ത്രങ്ങളും കളി കോപ്പുകളും നൽകുകയും  തുടർന്ന് അവരോടൊപ്പം ഭക്ഷണം കഴിച്ചാണ് രമേശ് ചെന്നിത്തല മടങ്ങിയത്

അഡ്വ. ഇ.എം.ആഗസ്തി, അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ , ഷാജി പൈനാടത്ത്, പി.ആർ.അയ്യപ്പൻ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, എം.ഉദയ സൂര്യൻ ജോണികുളംമ്പള്ളി, ആൻ്റണികുഴിക്കാട്ട്, റ്റിഎം ഉമ്മർ,കെ എ സിദ്ധീഖ്, കെ കെ മനോജ്, ഷാജികുരിശുംമൂട് വിനോദ് നെല്ലിക്കൽ സിജു ചക്കുംമൂട്ടിൽ, എം ഗണേശൻ ,ഷാൻ അരുവിപ്ലാക്കൽ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.