All Categories

Uploaded at 3 weeks ago | Date: 29/09/2021 21:21:08

 
രാജാക്കാട്: ബന്ധുവിൻ്റെ പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ചു.ഇന്നലെ ഉച്ചയോടെയാണ് പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്.ബന്ധുവിൻ്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്.പെൺകുട്ടിയുടെ അച്ഛൻ മരിച്ചതിന് ശേഷം അമ്മ കോട്ടയത്ത് വീട്ടുജോലിക്ക് പോയി ഇതോടെ ഒറ്റയ്ക്കായ കുട്ടിയെ രാജാക്കാട് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന ബന്ധുവീട്ടിൽ ആക്കുകയായിരുന്നു.2020 മുതൽ പെൺകുട്ടി ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്.ഇവിടെ വച്ച് ബന്ധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി.പെൺകുട്ടി ഗർഭിണിയായ വിവരം ബന്ധുക്കൾ മറച്ച് വയ്ക്കുകയായിരുന്നു.ഇന്നലെ പെൺകുട്ടിക്ക് വയറുവേദന അസഹനീയമായതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഉച്ചയോടെ ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു. ബന്ധുവിനെതിരേ പോക്സോ നിയമപ്രകാരം രാജാക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.അമ്മയുടേയും കുഞ്ഞിൻ്റേയും ആരോഗ്യ നില തൃപ്തികരമാണെന്ന്  ആശുപത്രി അധികൃതർ വ്യക്തമാക്കി.ജില്ലാ ശിശു സംരക്ഷണ സമിതിയും,ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന്‌ അമ്മയുടേയും,കുഞ്ഞിൻ്റെയും സംരക്ഷണം ഏറ്റെടുക്കും.
 
 
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.