All Categories

Uploaded at 3 months ago | Date: 30/01/2022 19:16:05

സാന്റിയാഗോ > ചിലിയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബൊറീക് മന്ത്രിസഭയിലേക്ക്‌ കമ്യൂണിസ്റ്റ്‌ പാർടി അംഗങ്ങളായ മൂന്ന്‌ വനിതകൾ കൂടി. മുൻ സോഷ്യലിസ്റ്റ്‌ പ്രസിഡന്റ്‌ സാൽവദോർ അലൻഡെയുടെ കൊച്ചുമകൾ മായ ഫെർണാഡസ്‌ അലൻഡെ പ്രതിരോധ മന്ത്രിയായി ചുമതലയേൽക്കും. 1973 ൽ അമേരിക്കയുടെ പിന്തുണയോടെ നടന്ന സൈനിക അട്ടിമറിയിൽ മുത്തച്ഛൻ കൊല്ലപ്പെട്ട്‌ അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ രാജ്യത്തെ സായുധസേനയുടെ അധികാരസ്ഥാനത്ത്‌ മായ എത്തുന്നത്‌.

ചിലിയൻ കമ്യൂണിസ്റ്റ്‌ പാർടി അംഗങ്ങളായ ജാനറ്റ്‌ ഹാര ക്ഷേമ‐തൊഴിൽ വകുപ്പ്‌ മന്ത്രിയും ഫ്ലാവിയോ ആൻഡ്രെസ് സലാസർ ശാസ്‌ത്ര‐സാങ്കേതിക വകുപ്പ്‌ മന്ത്രിയുമാകും. കാമില വലേജോ സർക്കാറിന്റെ ഔദ്യോഗിക വക്താവായും നിയമിതയായി. ചിലിയിലെ ജനങ്ങളുടെ അന്തസിന്‌ വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന്‌ ചിലിയൻ കമ്യൂണിസ്റ്റ്‌ പാർടി പ്രതികരിച്ചു. ബൊറീക് മന്ത്രിസഭയിലെ 24 മന്ത്രിമാരിൽ 14 പേരും വനിതകളാണ്‌. ചിലിയുടെ ചരിത്രത്തിലാദ്യമായാണ്‌ മന്ത്രിസഭയിൽ ഭൂരിപക്ഷം വനിതകളാകുന്നത്‌.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.