ബീജിങ്: അമെരിക്കയുമായി ഒരു പുതിയ ശീത യുദ്ധമുണ്ടായാല്‍ തങ്ങള്‍ തോല്‍ക്കില്ലെന്നും, പഴയ സോവിയറ്റ് യൂണിയനല്ല ഇപ്പോഴത്തെ ചൈനയെന്നും അമേരിക്കയിലെ ചൈനീസ് അംബാസിഡര്‍ .ഈയടുത്ത് നടന്ന ഒരു അഭിമുഖത്തില്‍, അമെരിക്കയിലെ ചൈനീസ് സ്ഥാനപതി ക്വിന്‍ ഗാങ്ങാണ് പ്രകോപനപരമായ ഈ പരാമര്‍ശം ഉന്നയിച്ചത്. പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗം കവര്‍ ചെയ്യുമ്പോള്‍ തന്നെയായിരുന്നു ഈ പരാമര്‍ശം.
'അമെരിക്കയില്‍ ചിലര്‍ക്ക് ചൈനയുമായി ഒരു ശീത യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൊള്ളാമെന്നുണ്ട്' എന്ന ആമുഖത്തോടെയാണ് ക്വിന്‍ സംഭാഷണം ആരംഭിച്ചത്. എന്നാല്‍,സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും, നൂറ് വര്‍ഷത്തിന്റെ പിന്‍ബലവും പാരമ്പര്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടെന്നും ക്വിന്‍ ഗാങ്ങ് പറഞ്ഞു.
അമെരിക്കയുടെ മൂന്നാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ചൈനയെന്ന് പ്രഖ്യാപിച്ച ക്വിന്‍, ഈ വര്‍ഷത്തെ അധിക വ്യാപാരം മാത്രം 700 ബില്യനിലധികമാണെന്ന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം അധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
LOCAL NEWS
SHARE THIS ARTICLE