All Categories

Uploaded at 1 week ago | Date: 16/11/2021 15:37:22

സ്വകാര്യ ചിട്ടികമ്പിനികൾ അനധികൃതമായി ഉപഭോക്താക്കളിൽ നിന്ന് രേഖകൾ ശേഖരിക്കുന്നു.

തൊടുപുഴ .. ജില്ലയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ചിട്ടികമ്പിനികൾ തുടങ്ങുകയും അതേ പൊലെ തന്നെ പൂട്ടി പോകുകയും ചെയ്യുന്ന സ്ഥലമാണ് തൊടുപുഴ .കൂണുകൾ മുളയ്ക്കുന്നതുപോലെയാണ് ഇവിടെ ചിട്ടി കമ്പിനികൾ. വ്യാപാരികളാണ് ഇവരുടെ പ്രധാന ലക്ഷ്യം. ദിവസേന ഇരുന്നൂറ് രൂപ മുതൽ രണ്ടായിരം രൂപ വരെ പിരിവ് നടത്തുന്ന ചിട്ടികമ്പിനികൾ തൊടുപുഴയിൽ ഉണ്ട്. മൂന്നാം മാസം മുതൽ ചിട്ടി തുക ലഭിക്കും എന്നതാണ് വ്യാപാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. വളരെ സൗഹാർദ്ദപരമായി പെരുമാറി ചിട്ടിയിൽ ചേർക്കുന്ന ഇക്കൂട്ടർ ചിട്ടി തുക ആവശ്യപ്പെടുമ്പോൾ ഇവരുടെ തനിസ്വഭാവം കാണിക്കും. ചിട്ടി പിടിക്കണമെങ്കിൽ ഒരു ജാമ്യക്കാരൻ , ചിട്ടി ചേർന്നയാളുടെയും ജാമ്യക്കാരന്റെയും ആധാർ കാർഡ്, രണ്ട് വീതം തുക എഴുതാത്ത ചെക്ക് ലീഭുകൾ, പാൻ കാർഡ്, മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, കരം അടച്ച രസീത് , രണ്ടുപേരുടെയും പേരിൽ ഇരുന്നുറ് രൂപയുടെ മുദ്രപത്രം എന്നിവയാണ് ഇവർ ആവശ്യപ്പെടുന്നത്. ഇങ്ങനെ വാങ്ങിക്കുന്ന രേഖകൾ ചിട്ടി കമ്പിനി പൊളിഞ്ഞാൽ തിരികെ ലഭിക്കില്ല. ചിട്ടി പൂർത്തിയായാലും രേഖകൾ ഇവർ കൈമാറുന്നുമില്ല. തുക രേഖപ്പെടുത്താത്ത ചെക്ക് വാങ്ങിക്കുന്നത് കുറ്റകരമാണ്. പക്ഷേ ഇക്കൂട്ടർക്ക് ഇത് ബാധകമല്ല. ചിട്ടിയുടെ നിയമ വ്യവസ്ഥയിൽ ഇത്രയും രേഖകൾ വാങ്ങി സുക്ഷിക്കുവാനുള്ള അധികാരം ഇവർക്കുണ്ടോ എന്ന കാര്യം വ്യക്തവുമല്ല. ഇതിൽ എത്ര ചിട്ടി കമ്പിനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പോലും ആർക്കും അറിയില്ല. നിയമപാലകർ ചിട്ടികമ്പിനികളെക്കുറിച്ച് അന്വേഷിക്കുകയോ പരിശോധനകൾ നടത്തുകയോ ചെയ്യുന്നില്ല. തൊടുപുഴയിൽ ചിട്ടി ആരംഭിച്ച് പൂട്ടിയ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ചിട്ടി കമ്പിനി തകർന്നാൽ മാത്രം പോലീസ് അന്വേഷണം, പ്രതിയെ കിട്ടിയാൽ കോടതിയിൽ ഹാജരാക്കും. പക്ഷേ തുക ഇറക്കിയ പലർക്കും ആ തുക നഷ്ട്ടപെടാറാണ് പതിവ്. ഒന്ന് ശിക്ഷിക്കപ്പെട്ട പലരും മാസങ്ങൾക്ക്‌ ശേഷം വേറെ ഇതു പോലുള്ള തട്ടിപ്പുമായി നമ്മുടെ മുന്നിലൂടെ നടക്കുന്നത് സർവ്വസാധാരണമായി മാറിക്കഴിഞ്ഞു. തൊടുപുഴയിലെ ചിട്ടി സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. അനധികൃതമായി രേഖകൾ വാങ്ങുന്നവരക്കെ തിരെ നിയമ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.