കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാന നഗരത്തിന്റെ 25 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ റഷ്യന്‍ സേനയുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കീവിന്റെ വടക്ക് പടഞ്ഞാറന്‍ ഭാഗത്തിലൂടെയാണ് റഷ്യന്‍ സേന കടന്നുകയറ്റം നടത്തുന്നത്. മരിയൂപോള്‍, ഒഡേസ, ഖാര്‍കീവ് നഗരങ്ങളിലും റഷ്യ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
മരിയൂപോളിലെ ചരിത്ര പ്രസിദ്ധമായ ഹുറെം സുല്‍ത്താന്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയെന്നും ഇവിടെ എണ്‍പതോളം സിവിലിയന്മാര് അഭയം തേടിയിരുന്നതായും യുക്രെയ്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തുര്‍ക്കി പൗരന്മാരും ഈ പള്ളിയില്‍ അഭയം തേടിയിരുന്നു.
കീവ് നഗരത്തോട് ചേര്‍ന്നുള്ള എയര്‍ ബേസ് ഇന്ന് രാവിലെ റഷ്യ വ്യോമാക്രമണത്തില്‍ തകര്‍ത്തു. ദക്ഷിണ മേഖല നഗരമായ മെലിറ്റോപോള്‍ കീഴടക്കിയ റഷ്യന്‍ സേന, ഇവിടുത്തെ മേയറെ പിടികൂടിയതായും വിവരമുണ്ട്. പത്തോളം വരുന്ന റഷ്യന്‍ സൈനികര്‍ ചേര്‍ന്ന് മെലിറ്റോപ്പോള്‍ മേയറെ തട്ടിക്കൊണ്ടുപോയി എന്ന് ട്വിറ്ററില്‍ ആരോപിച്ചു. ശത്രുക്കളുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് എന്നും ട്വീറ്റില്‍ പറയുന്നു
gulf
SHARE THIS ARTICLE