കൊച്ചി: തൃക്കാക്കരയില്‍ ഇടതുസ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനു വേണ്ടി പ്രചാരണത്തിറങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസ്. തൃക്കാക്കരയിൽ ഇടതുമുന്നണി നിയോജകമണ്ഡലം കൺവൻഷൻ വേദിയിലാണ് കെ. വി. തോമസ് ജോസഫിനുവേണ്ടി വോട്ട് അഭ്യർഥിക്കാനെത്തിയത്. ഈ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് നിറഞ്ഞ നൂറിലെത്താനുള്ള അവസരമാണ് തൃക്കാക്കരക്കാര്‍ക്ക് കിട്ടയത്. പറ്റിയ അബദ്ധം തിരുത്താനുള്ള സമയമാണിതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്.
ജനങ്ങളെ മസ്തിഷ്കപ്രഷ്കാളനം നടത്തി വരുതിയിലാക്കമെന്ന വ്യാമോഹം, അവിശുദ്ധമായ കൂട്ടുകെട്ട് ഇവയെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നാം കണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഞങ്ങളെയും ഞങ്ങളെ ജനങ്ങള്‍ക്കും വിശ്വാസമുണ്ടായിരുന്നു. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുമ്പെങ്ങുമില്ലാത്ത വിധം രണ്ടാമൂഴം എല്‍ഡിഎഫ് സര്‍ക്കാരിന് കിട്ടിയതെന്നും പിണറായി പറഞ്ഞു.
യു ഡി എഫ് ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്.യു ഡി എഫ് എതിര്‍ക്കുമോ എന്ന് നോക്കിയില്ല ഇടതു സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. ഈ പദ്ധതികള്‍ നാടിനാവിശ്യമുണ്ടോ എന്ന് നോക്കിയാണ് ചെയ്യുന്നത്. കേരളത്തിന്റ സമഗ്രമായ വികസനമാണ് ലക്ഷ്യം. സര്‍വ്വതല സ്പര്‍ശിയായ വികസനം, എല്ലാവരും വികസനത്തിന്റെ ഗുണഫഭോക്താക്കളാകണം, എല്ലാ സ്ഥലങ്ങളിലും വികസനം എത്തണം.
അസുലഭ അവസരമാണ് തൃക്കാക്കരയ്ക്ക് വന്നിരിക്കുന്നത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണ്. ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിലും അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച അബദ്ധം ഇത്തവണ തൃക്കാക്കരക്കാര്‍ തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
kerala
SHARE THIS ARTICLE