All Categories

Uploaded at 1 week ago | Date: 19/07/2021 20:33:06

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് മോദി ഒളിഞ്ഞു നോക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെത് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനം.

ഏത് തീവ്രവാദം തടയാനാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത് എന്ന ചോദ്യമുള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. രാജ്യത്തെ സുരക്ഷാ തലവവന്‍മാരുടെ ഫോണുകള്‍ പോലും വെറുതെ വിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടെ പാര്‍ലമെന്റില്‍ കേന്ദ്രം പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞതായും നേതാക്കള്‍ ആരോപിപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുര്‍ ഗാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, രണ്‍ദ്വീപ് സുര്‍ജെവാലെ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.

പ്രതിപക്ഷത്തെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളെ പെഗാസസ് പ്രത്യേകം ലക്ഷ്യം വെച്ചിരുന്നതായിട്ടാണ് വിവരം. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കൂടാതെ പ്രശാന്ത് കിഷോര്‍, അഭിഷേക് ബാനര്‍ജിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. പ്രതിപക്ഷനേതാക്കളുടെ നിരയില്‍ നിന്ന് കൂടുതല്‍ പേരുകള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

രാഷ്ട്രീയ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ഇസ്രയേല്‍ സ്പൈ വൈറസ് ഉപയോഗപ്പെടുത്തി ശേഖരിച്ചുവെന്ന് വയര്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 2019 വരെ പെഗാസസിന്റെ നിരീക്ഷണ വലയത്തില്‍ രാഹുലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുപറയുന്നത് ഇക്കാലയളില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന രണ്ട് ഫോണ്‍ നമ്പറുകളെങ്കിലും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

നിലവില്‍ ഉപയോഗത്തിലില്ലാത്ത ഈ നമ്പറുകളില്‍ നിന്ന് വലിയ രീതിയില്‍ വിവരം ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2018 പകുതി മുതല്‍ 2019 വരെയാണ് വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.