All Categories

Uploaded at 2 months ago | Date: 02/04/2022 22:02:10

ലണ്ടന്‍: ബ്രിട്ടണില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന് പേരിട്ട പുതിയ വകഭേദം ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതാവാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.ഒമിക്രോണ്‍ BA'1, BA.2 സ്‌ട്രെയിനുകള്‍ ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ വൈറസാണ് XE. 

കൊവിഡിന്‍റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ആദ്യഘട്ട നിരീക്ഷണത്തില്‍ ഒമിക്രോണിന്‍റെ BA.2 വകഭേദത്തേക്കാള്‍ പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാകാന്‍ സാധ്യതയുള്ളതാണ് പുതിയ വൈറസെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. കൂടുതല്‍ പരിശോധനകള്‍ നടന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.