All Categories

Uploaded at 3 weeks ago | Date: 25/09/2021 12:10:59

കൊ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​ന്‍റെ ക​​രു​​ത്ത് ഇ​​നി​​യും കു​​റ​​യാ​​തെ നി​​ൽ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് രോ​​ഗം ബാ​​ധി​​ച്ച് മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​ത നി​​വാ​​ര​​ണ ഫ​​ണ്ടി​​ൽ നി​​ന്ന് അ​​ൻ​​പ​​തി​​നാ​​യി​​രം രൂ​​പ വീ​​തം ധ​​ന​​സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സു​​പ്രീം കോ​​ട​​തി​​യെ ബോ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​രി​​ച്ച​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ അ​​പ​​മാ​​നി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള പ്ര​​ഖ്യാ​​പ​​ന​​മാ​​യി അ​​ത്. നാ​​ല് ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് സു​​പ്രീം കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​യി​​ലാ​​ണ് ഈ ​​നാ​​മ​​മാ​​ത്ര തു​​ക അ​​നു​​വ​​ദി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ച​​ത്. എ​​ന്തു​​കൊ​​ണ്ട് ഇ​​തി​​ലേ​​റെ തു​​ക അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ തു​​ഷാ​​ർ മേ​​ത്ത വ്യ​​ക്ത​​മാ​​ക്കി​​യെ​​ങ്കി​​ലും വേ​​ണ്ട​​പ്പെ​​ട്ട​​വ​​രെ ന​​ഷ്ട​​മാ​​യ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഇ​​ത് ആ​​ഴ​​ത്തി​​ലു​​ള്ള മു​​റി​​വും വേ​​ദ​​ന​​യു​​മാ​​യി അ​​വ​​ശേ​​ഷി​​ക്കും. അ​​വ​​രു​​ടെ ക​​ണ്ണീ​​രൊ​​പ്പാ​​ൻ ക​​ഴി​​യു​​ന്ന മ​​നു​​ഷ്യ​​ത്വ​​പൂ​​ർ​​ണ​​മാ​​യ ന​​ട​​പ​​ടി​​ക്ക് സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ സാ​​ങ്കേ​​തി​​ക​​ത നോ​​ക്കാ​​തെ,​ ഈ ​​തു​​ക മാ​​ന്യ​​മാ​​യ ത​​ര​​ത്തി​​ൽ വ​​ർ​​ധി​​പ്പി​​ച്ചു ന​​ൽ​​കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. 

രാ​​ജ്യ​​ത്ത് കൊ​​വി​​ഡ് മൂ​​ലം മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​ർ 4.46 ല​​ക്ഷം വ​​രും. മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത് അ​​വ​​രു​​ടെ മാ​​ത്രം അ​​ശ്ര​​ദ്ധ കൊ​​ണ്ട​​ല്ല. എ​​ന്താ​​ണ് ഈ ​​രോ​​ഗ​​മെ​​ന്നും അ​​തി​​നെ എ​​ങ്ങ​​നെ നേ​​രി​​ട​​ണ​​മെ​​ന്നും അ​​റി​​യാ​​തെ വ​​മ്പ​​ൻ രാ​​ഷ്​​​ട്ര​​ങ്ങ​​ൾ പോ​​ലും പ​​ക​​ച്ചു​​നി​​ന്ന മാ​​സ​​ങ്ങ​​ളി​​ൽ ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​വ​​രു​​ണ്ട്. പ​​രി​​ച​​ര​​ണ​​മോ,​ പ​​രി​​ഗ​​ണ​​ന​​യോ ല​​ഭി​​ക്കാ​​തെ യാ​​ത്ര​​യാ​​യ​​വ​​രു​​ണ്ട്,​ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത മൂ​​ലം മ​​ര​​ണ​​ത്തി​​ലേ​​ക്കു വ​​ഴു​​തി​​യ​​വ​​രു​​ണ്ട്. അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് നീ​​തി​​ല​​ഭി​​ക്കേ​​ണ്ട​​ത് ന്യാ​​യം മാ​​ത്ര​​മാ​​ണ്. കേ​​ന്ദ്ര,​ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് മാ​​റ്റി​​വ​​യ്ക്കേ​​ണ്ട​​ത​​ല്ല ഇ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ന്ത്വ​​നം. സ​​ർ​​ക്കാ​​രി​​ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ന​​ഷ്ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്കാ​​ൻ സാ​​മ്പ​​ത്തി​​ക സ്ഥി​​തി അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് കോ​​ട​​തി​​യി​​ൽ ബോ​​ധി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത്. ന​​ഷ്ട​​പ്പെ​​ട്ട​​വ​​രി​​ൽ ഏ​​റെ​​യും കു​​ടും​​ബ​​നാ​​ഥ​​ന്മാ​​രോ,​ വീ​​ട്ട​​മ്മ​​മാ​​രോ ആ​​ണ്. അ​​വ​​രെ ആ​​ശ്ര​​യി​​ച്ചു ക​​ഴി​​ഞ്ഞി​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ളു​​ടെ സ്ഥി​​തി ഇ​​പ്പോ​​ൾ എ​​ങ്ങ​​നെ​​യാ​​യി​​രി​​ക്കു​​മെ​​ന്നെ​​ങ്കി​​ലും സ​​ർ​​ക്കാ​​ർ ചി​​ന്തി​​ക്ക​​ണ​​മാ​​യി​​രു​​ന്നു.

കൊ​​വി​​ഡി​​നെ ദേ​​ശീ​​യ ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ൽ,​ മ​​ര​​ണ​​മ​​ട​​യു​​ന്ന​​വ​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടെ​​ന്ന് നേ​​ര​​ത്തെ സു​​പ്രീം കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം കോ​​ട​​തി​​യു​​ടെ ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് പ​​റ​​ഞ്ഞ​​ത്,​ നാ​​ലു ല​​ക്ഷം പോ​​ലെ നി​​യ​​ത​​മാ​​യൊ​​രു തു​​ക നി​​ശ്ച​​യി​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന​​താ​​ണ്. ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ൾ ഇ​​തി​​ന​​കം ത​​ങ്ങ​​ളു​​ടേ​​താ​​യി ന​​ഷ്ട​​പ​​രി​​ഹാ​​രം പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ബി​​ഹാ​​ർ നാ​​ല് ല​​ക്ഷ​​വും ക​​ർ​​ണാ​​ട​​കം ഒ​​രു ല​​ക്ഷ​​വും ഡ​​ൽ​​ഹി അ​​ൻ​​പ​​തി​​നാ​​യി​​ര​​വു​​മാ​​ണ് ന​​ൽ​​കു​​മെ​​ന്ന് അ​​റി​​യി​​ച്ച​​ത്. ഇ​​വ​​രെ​​പ്പോ​​ലെ ചെ​​യ്യ​​ണ​​മെ​​ന്ന് മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളോ​​ടു നി​​ർ​​ദേ​​ശി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ൽ നി​​ന്നും മ​​റ്റു​​മാ​​ണ് അ​​വ​​ർ ആ ​​തു​​ക ക​​ണ്ടെ​​ത്തി​​യ​​ത്. 2005 ലെ ​​ദു​​ര​​ന്ത നി​​വാ​​ര​​ണ നി​​യ​​മ​​പ്ര​​കാ​​രം സം​​സ്ഥാ​​ന ഫ​​ണ്ടി​​ൽ നി​​ന്നാ​​ണ് തു​​ക ന​​ൽ​​കേ​​ണ്ട​​ത്. ഈ ​​തു​​ക​​യി​​ൽ 80 ശ​​ത​​മാ​​നം കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കു​​ന്ന​​തു​​മാ​​ണ്. 

മ​​റ്റു ദു​​ര​​ന്ത​​ങ്ങ​​ൾ ഒ​​രു പ്ര​​ത്യേ​​ക കാ​​ല​​യ​​ള​​വി​​ൽ സം​​ഭ​​വി​​ക്കു​​ന്ന​​താ​​ണെ​​ങ്കി​​ൽ ഇ​​നി​​യും വ്യാ​​പ​​നം ശ​​മി​​ക്കാ​​ത്ത കൊ​​വി​​ഡി​​നെ ആ ​​ഗ​​ണ​​ത്തി​​ൽ പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട്. ഒ​​രു മു​​ന്ന​​റി​​യി​​പ്പു​​മി​​ല്ലാ​​തെ മ​​ഹാ​​മാ​​രി ഉ​​റ​​ഞ്ഞു​​തു​​ള്ളി​​യ​​പ്പോ​​ൾ അ​​തി​​നെ നേ​​രി​​ടു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ തു​​ലോം അ​​പ​​ര്യാ​​പ്​​​ത​​മാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ വ​​ൻ​​തോ​​തി​​ൽ പ​​ണം മു​​ട​​ക്കേ​​ണ്ടി​​വ​​ന്നു. കൊ​​വി​​ഡ് കേ​​ന്ദ്ര​​ങ്ങ​​ൾ മു​​ത​​ൽ ഓ​​ക്സി​​ജ​​ൻ കി​​ട​​ക്ക​​ക​​ളും ഐ​​സി​​യു കി​​ട​​ക്ക​​ക​​ളും വ​​രെ സ​​ജ്ജ​​മാ​​ക്കി. ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും ആ​​ശാ​​വ​​ർ​​ക്ക​​ർ​​മാ​​രെ​​യും പ​​രി​​ശീ​​ല​​നം ന​​ൽ​​കി ശ​​ക്തീ​​ക​​രി​​ച്ചു എ​​ന്നി​​ങ്ങ​​നെ സ​​ർ​​ക്കാ​​ർ നി​​ര​​ത്തു​​ന്ന കാ​​ര​​ണ​​ങ്ങ​​ൾ ഒ​​ട്ടേ​​റെ​​യു​​ണ്ട്. അ​​തെ​​ല്ലാം മി​​ക​​വോ​​ടെ ചെ​​യ്തു​​വെ​​ന്നു പ​​റ​​യു​​മ്പോ​​ഴും ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​ൽ ഒ​​രു പ​​ങ്ക് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വ​​ഹി​​ക്കു​​ന്ന​​ത് സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​മെ​​ന്നു മ​​റ​​ക്ക​​രു​​ത്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​നു​​ഭാ​​വ​​പൂ​​ർ​​ണ​​മാ​​യ സ​​മീ​​പ​​ന​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​വ​​ശ്യ​​മാ​​യി കാ​​ണാ​​വു​​ന്ന​​താ​​ണ്.

കൊ​​വി​​ഡ് മ​​ര​​ണ​​ങ്ങ​​ൾ കൃ​​ത്യ​​വും വി​​പു​​ല​​വു​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ലാ​​ണ് സ​​ർ​​ക്കാ​​രു​​ക​​ൾ. കൊ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​യാ​​​ൾ മു​​​പ്പ​​​ത് ദി​​​വ​​​സ​​​ത്തി​​​ന​​​കം മ​​​ര​​​ണ​​​മ​​​ട​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​ത് കൊ​​​വി​​​ഡ് മ​​​ര​​​ണ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​മെ​​​ന്നാ​​​ണ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ബോ​​​ധി​​​പ്പി​​​ച്ച​​​ത്. കൊ​​​വി​​​ഡ് സു​​​ഖ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് വീ​​​ട്ടി​​​ലോ,​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലോ മ​​​രി​​​ക്കു​​​ന്ന​​​തും കൊ​​​വി​​​ഡ് മ​​​ര​​​ണ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടും. കൊ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​ശേ​​​ഷം നെ​​​ഗ​​​റ്റി​​​വ് ആ​​​കു​​​ന്ന​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഇ​​​ത് ബാ​​​ധ​​​ക​​​മാ​​​ണ്. ഇ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം മ​​​ര​​​ണ​​​കാ​​​ര​​​ണം കൊ​​​വി​​​ഡ് ആ​​​ണെ​​​ന്ന് സ​​​ർ​​​ട്ടി​​​​ഫി​​​ക്ക​​​റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​മ്പോ​​ൾ മ​​ര​​ണ​​സം​​ഖ്യ ഗ​​ണ്യ​​മാ​​യി ഉ​​യ​​രും. എ​​ന്നാ​​ൽ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത ഭ​​യ​​ന്ന് മ​​രി​​ച്ച​​വ​​രു​​ടെ പ​​ട്ടി​​ക തി​​രു​​ത്താ​​തി​​രി​​ക്ക​​രു​​ത്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ലെ മ​​ര​​ണ​​സം​​ഖ്യ മു​​ത​​ൽ ഈ ​​തി​​രു​​ത്ത് സം​​സ്ഥാ​​നം വ​​രു​​ത്തു​​ക​​യും വേ​​ണം.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.