All Categories

Uploaded at 1 week ago | Date: 18/06/2022 18:49:18

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,216 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 68,108 ആയി ഉയര്‍ന്നു. ഇന്നലെ 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. 

ആക്ടീവ് കേസുകളില്‍ 5045 പേരുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഉത്തര്‍പ്രദേശിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. അതേസമയം നിലവിലെ കൊവിഡ് കേസുകളിലെ വര്‍ധനയില്‍ ആശങ്ക വേണ്ടെന്നും, പുതിയ കൊവിഡ് തരംഗമല്ലെന്നും കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.