All Categories

Uploaded at 1 month ago | Date: 22/10/2021 11:58:06

വാക്‌സിന്‍ വിതരണത്തില്‍ നൂറ് കോടി തികച്ച ഇന്ത്യയുടെ നേട്ടം വിമര്‍ശകര്‍ക്കുള്ള മറുപടിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മഹാമാരിയെ ഇന്ത്യ പോരാടി തോല്‍പ്പിക്കുമെന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണ് കൊവിഡ് വാക്‌സിനേഷനില്‍ രാജ്യം പിന്നിട്ട നാഴിക കല്ല്. ഇത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. 100 വര്‍ഷത്തിനിടെ ലോകത്ത് ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്. ഇതിനെ മറികടത്താന്‍ രാജ്യത്തിന് കഴിയുമോ എന്ന് ചോദിച്ചവരുണ്ട്.അവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ രാജ്യം നല്‍കിയത്. വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ കൊറോണ പോവുമോ എന്ന് പരിഹസിച്ചു. അത് രാജ്യത്തെ ഒരുമയുടെ സന്ദേശമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയാണ് ഇപ്പോഴത്തെ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വാക്‌സിനേഷനില്‍ ഇന്ത്യ തുല്യത ഉറപ്പുവരുത്തി, വിഐപി സംസ്‌ക്കാരം മാറ്റി നിര്‍ത്തി. ഇനങ്ങളുടെ പ്രയാസങ്ങളില്‍ സര്‍ക്കാര്‍ ഒപ്പം നിന്നും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വാക്‌സിനേഷന്‍ നടപ്പാക്കി. ഈ വിജയത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് വളരെ വലൂതാണ്. അവരെ ആദരിക്കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരുന്നു വാക്‌സിനേഷന്‍. വാക്സിന്‍ വിതരണത്തില്‍ പ്രവര്‍ത്തിച്ച കോവിന്‍ ആപ് ആഗോള പ്രശംസയ്ക്ക് പാത്രമായി. ദീപാവലി വെളിച്ചമാണ് ഈ നേട്ടം. രാജ്യത്തെ സാമ്പത്തിക രംഗത്തെയും വാക്‌സിനേഷനില്‍ കൈവരിച്ച നേട്ടം സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധര്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് വളരെ പോസിറ്റീവയി പ്രതികരിക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ റെക്കോര്‍ഡ് നിക്ഷേപം ലഭിക്കുന്നു. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയാണ് എന്നും പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് വലിയ ശുഭാപ്തി വിശ്വാസം നിലനില്‍ക്കുകയാണ്. മുന്‍പ് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ഗാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ത്തമാനകാലത്ത് ജനങ്ങള്‍ സംസാരിക്കുന്നത് 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നാണ്. ലോകം ഇന്ത്യയെ ഫാര്‍മ ഹബ്ബായി കണക്കാകിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയില്‍ 100 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ നടപടി കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നതിന് ഒപ്പം കൊവിഡ് പ്രതിരോധത്തില്‍ നേരിട്ട വിര്‍ശനങ്ങള്‍ക്ക് മറുപടിയായി വിഷയം ചര്‍ച്ചയാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു പ്രധാന മന്ത്രിയുടെ അഭിസംബോധന എന്നും വ്യക്തമാണ്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.