All Categories

Uploaded at 2 weeks ago | Date: 05/10/2021 20:09:03

 
രാജ്യം ഭരിക്കുന്നവർ ഭീകര സംഘടനയിലെ ചാവേറുകളെ പോലെ ആയതിന്റെ ദുരന്തം ആണ് ഉത്തർപ്രദേശിൽ സംഭവിച്ചതെന്ന് ഡിസിസി പ്രസിഡന്റ്‌ സിപി മാത്യു ചൂണ്ടി കാട്ടി.
അന്നം വിളയിക്കുന്ന കർഷകന്റെ മുറവിളി കേൾക്കുന്നതിന് പകരം അവന്റെ രക്തം വീഴ്ത്തി ജീവൻ എടുക്കുന്ന നടപടി യെ ചോദ്യം ചെയ്ത പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി ഭരണവും താലിബാൻ ഭീകരരും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം ആരോപിച്ചു.
AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു തൊടുപുഴ യിൽ കോൺഗ്രസ്‌ നടത്തിയ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. AM ദേവസ്യ, ജോൺ നേടിയപാല, TJ പീറ്റർ, NI ബെന്നി, എന്നിവർ പ്രസംകിച്ചു.
രാജീവ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബോസ് തളിയചിറ, പിജെ തോമസ്, NK ബിജു, പി. പൗലോസ്, Ps ജേക്കബ്, CE മൈ‌തീൻ, മനോജ്‌ നോമ്പ്രയിൽ, സെബാസ്റ്റ്യൻ മാത്യു, ബേബി കരിമണ്ണൂർ, ബേബി വണ്ടനാനി, AK സുബാഷ്‌കുമാർ, സോമി വട്ടക്കാട്, ജിജി വർഗീസ്, VM ചാക്കോ, ജോൺസൺ കുര്യൻ, B സജയ് കുമാർ, റോബിൻ മൈലാടി, ടോമി പാലക്കാൻ, കെഎം ഷാജഹാൻ, റഷീദ് കാപ്രാട്ടിൽ, TL അക്ബർ,വിനയവർദ്ധൻഘോഷ്, ജോർജ് ജോൺ, സജി ചെമ്പകശ്ശേരി,എംപി അഷറഫ്, ബിൽജി m തോമസ്, Vg സന്തോഷ്‌ കുമാർ, R ജയൻ, D രാധാകൃഷ്ണൻ, ജയകുമാർ, സോമി പുളിക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി.
 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.