All Categories

Uploaded at 1 month ago | Date: 26/11/2021 11:49:42

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. പൊലീസ് ഇന്‍സ്‌പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പില്‍ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ലെന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നത്. കേരള പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന ഒറ്റപ്പെട്ട അപഭ്രംശങ്ങള്‍ രാഷ്ട്രീയ വിവാദമാവുകയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കുകയും ചെയ്യുന്നു എന്നത് ഖേദകരമാണെന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു.ആലുവ സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ നടപടികളെ എണ്ണിപ്പറഞ്ഞ് വിമര്‍ശിക്കുന്നുണ്ട് മുഖപ്രസംഗം. ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ കേരള പൊലീസിന്റെ സല്‍പേരിനു മാത്രമല്ല ജനാധിപത്യ സമൂഹത്തിനുതന്നെ അപമാനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് അപ്പുറം കാക്കിക്കുള്ളിലെ മനുഷ്യത്വരാഹിത്യവും കുറ്റവാസനയുമാണ് തുറന്നുകാട്ടുന്നത്. സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം 'വേലി വിളവു തിന്നുന്ന' സ്ഥിതിയിലേക്ക് അധഃപതിക്കാന്‍ അനുവദിച്ചുകൂടെന്നും ജനയുഗം മുന്നറിയിപ്പ് നല്‍കുന്നു.മോഡലുകള്‍ കൊല്ലപ്പെട്ട കൊച്ചിയിലെ വാഹനാപകടം, മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുകള്‍ എന്നിവയില്‍ പൊലീസ് ഉന്നതര്‍ സംശയത്തിന്റെ നിഴലിലാണ്്. അത്തരം സംഭവങ്ങളും വിവാദങ്ങളും ആവര്‍ത്തിക്കുന്നത് സംസ്ഥാനത്തെ നിയമവാഴ്ചയെപ്പറ്റിയും സുരക്ഷിതത്വത്തെപറ്റിയും പൗരജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നു. സമൂഹത്തിന്റെ ഉത്ക്കണ്ഠകള്‍ ദുരീകരിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും കേരളത്തിന്റെ പൊലീസ് സേനയെ ആധുനിക ജനസൗഹൃദ പൊലീസായി നിലനിര്‍ത്താനും സംസ്ഥാനം ഭരിക്കുന്ന ജനകീയ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ജനയുഗം മുഖപ്രസംഗത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.