All Categories

Uploaded at 3 months ago | Date: 22/01/2022 11:15:04

നെടുങ്കണ്ടം: പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച്‌ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക്‌ റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അനധികൃതമായി പൊതുമുതല്‍ കൈകാര്യം ചെയ്‌ത കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തണമെന്നും കോണ്‍ഗ്രസ്‌ നെടുംകണ്ടം ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.എസ്‌.യശോധരന്‍ ആവശ്യപ്പെട്ടു. കരുണാപുരം ഗ്രാമപഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ പത്ത്‌ ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച എട്ടേക്കര്‍ നിരപ്പ്‌ ഇഞ്ചയ്‌ക്കല്‍ റോഡിന്റെ ഭാഗമായി കൂട്ടാര്‍ ലോക്കല്‍ സെക്രട്ടറിയും, നെടുങ്കണ്ടം ഏരിയ കമ്മിറ്റി അംഗവുമായ വ്യക്തിക്ക്‌ അനധികൃതമായി വീട്ടിലേക്ക്‌ വഴി കോണ്‍ക്രീറ്റ്‌ ചെയ്‌ത സംഭവത്തില്‍ പഞ്ചായത്ത്‌ അസ്സി. എന്‍ജിനീയര്‍, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സിപിഎം സഹയാത്രികനായ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുണാപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പെട്ട റോഡ്‌ വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയായിരുന്നു. റോഡിന്റെ 250 മീറ്റര്‍ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ എല്‍.ഡി.എഫിന്റെ മുന്‍ പഞ്ചായത്ത്‌ ഭരണസമിതി പത്ത്‌ ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ്‌ നടന്നത്‌. ഇതിനിടെയാണ്‌ മിച്ചംവന്ന സാധനങ്ങള്‍ ഉപയോഗിച്ച്‌ പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യപ്രകാരം ഇദ്ദേഹത്തിന്റെ വീടിന്‌ മുന്‍വശം കോണ്‍ക്രീറ്റ്‌ ചെയ്‌തത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ ശേഷം ആറ്‌ മാസം മാത്രം ഭരിച്ച സിപിഎം ഇത്തരത്തില്‍ അഴിമതിക്ക്‌ കൂട്ട്‌ നിന്നത്‌ പുറത്ത്‌ വരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ്‌ ഭരണസമിതി അനുവദിച്ച മുഴുവന്‍ പദ്ധതികളിലും വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും യശോധരന്‍ ആവശ്യപ്പെട്ടു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.