All Categories

Uploaded at 5 days ago | Date: 25/11/2021 09:44:37

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഐഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആനാവൂര്‍ വ്യക്തമാക്കി. ആരെങ്കിലും സമരം ചെയ്‌തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നല്‍കിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതലയെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.


kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.