All Categories

Uploaded at 3 weeks ago | Date: 23/09/2021 20:12:00


നെടുങ്കണ്ടം : സര്‍ക്കാര്‍ വിതരണം നടത്തിയ ഓണക്കിറ്റില്‍ വിതരണം ചെയ്ത എലക്കായ്ക്കു ഗുണമേന്‍മ  കുറഞ്ഞവയെന്നും  ആക്ഷേപം. ഇതിനു ചുക്കാന്‍ പിടിച്ച തൂക്കുപാലം സര്‍വ്വീസ് സഹകരണ സൊസൈറ്റിയിലെ ചിലബോര്‍ഡു മെമ്പര്‍മാരുടെയും, ഇടപാടുകാരുടെയും ഇടപെടലുകള്‍ പരിശോധിക്കാനാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
  കിറ്റില്‍ ഏലക്കാ ഉള്‍പ്പെടുത്തിയ സംഭവത്തില്‍, മുന്തിയ ഇനം
ഏലക്ക സൊസൈറ്റിയുടെ പേരില്‍ വാങ്ങുകയും അവ ആരോരുമറിയാതെ മറിച്ചു വിറ്റ് മൂന്നാം തരം ഏലക്കാ കിറ്റില്‍ ഉള്‍പ്പെടുത്താനായി ഇടനിലക്കാരില്‍ നിന്നും ഇവര്‍ വാങ്ങി നല്‍കിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ വകയില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് നടന്നിരിക്കുന്നതെന്നുമാണ് ആക്ഷേപം.
  വിഷയം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ അന്വേഷണം ആരംഭിച്ചെന്ന് സ്ഥിരികരിക്കാന്‍ ജില്ല നേതൃത്വം തയ്യാറായിട്ടില്ല.  ഏലക്ക ശേഖരണവും, വിതരണവുമായ ബന്ധപ്പെട്ട വിവരങ്ങളാണു പാര്‍ട്ടി പരിശോധിക്കുന്നത്.  കരുവന്നൂര്‍ ബാങ്കില്‍ നടന്ന ക്രമക്കേട് വിവാദമായ സാഹചര്യത്തില്‍ ജില്ലയില്‍ സിപിഎം ഭരിക്കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കാന്‍  സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമുണ്ട്. സംസ്ഥാന വ്യാപകമായി പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിച്ചു തുടങ്ങി. ഇത്തരത്തില്‍ ജില്ലയിലും പരിശോധന പാര്‍ട്ടി നടത്തുന്നുണ്ട്. ചില ആക്ഷേപങ്ങള്‍ പരിശോധിച്ചു വരികയാണ് ഇതല്ലാതെ മറ്റൊരു അന്വേഷണം നടക്കുന്നില്ലയെന്നും പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ പറയുന്നു. കിറ്റുകളില്‍ വിതരണം ചെയ്ത ഏലക്കായ്ക്കു ഗുണമേന്‍മയില്ലെന്നു ആദ്യം മുതലെ ആക്ഷേപം ഉയര്‍ന്നിരുന്നു. വലിപ്പക്കുറവുള്ളതും ചൊറിപിടിച്ചതുമായ ഉണങ്ങിയ ഏലക്കാ കിറ്റില്‍ ഉള്‍പ്പെടുത്തിയതാണു പരാതികള്‍ ഉയര്‍ന്നതിനു കാരണം. ഈ സാഹചര്യം പരിശോധിക്കണമെന്നാണു പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട ജില്ലയില്‍ നടന്ന ഇടപാടുകള്‍ പരിശോധന നടത്തി വരികയാണെന്നും പറയപ്പെടുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.