സി.പി.എം റൗഡികളെ അറസ്റ്റ് ചെയ്യാന്‍ റേഞ്ച് ഐ.ജിയുടെ ഉത്തരവ്. മുട്ടുമടക്കി നെടുങ്കണ്ടം പോലീസ്
നെടുങ്കണ്ടം: ചേമ്പളം പ്രദേശത്തെ സ്ഥിരം റൗഡികളായ യുവാക്കള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെങ്കിലും പരാതിക്കാരന് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലയെന്നകാരണത്താല് പ്രതികളെ പറഞ്ഞുവിട്ട നെടുങ്കണ്ടം പോലീസിന്റെ നടപടി കൃത്യവിലോപമായി കണക്കാക്കി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ റേഞ്ച് ഐജി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് സി.പി.എം.ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേര് അറസ്റ്റില്‍. എറണാകുളം റേഞ്ച് ഐ.ജി.യുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡി.വൈ.എസ്.പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സി.പി.എം.ചേമ്പളം ബ്രാഞ്ച് സെക്രട്ടറി മുള്ളുകാലായില്‍ ഷാരോണ്‍ (30), ചേമ്പളം മഠത്തില്‍വീട്ടില്‍ ദിപിന് (31), വട്ടപ്പാറ പുളിമൂട്ടില്‍ വീട്ടില്‍ സോനു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേമ്പളം മരുതുങ്കല്‍ ലിനോ ബാബു (30) വിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ മാര്‍ച്ച് 14ന് വൈകിട്ട് 6.30തോടെ ഷാരോണിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ലിനോയുടെ മൊഴി. ആക്രമണത്തില്‍ തലക്കും ദേഹമാസകലവും പരുക്കേറ്റതോടെ നാട്ടുകാരാണ് ലിനോയെ ആശുപത്രിയില്‍ എത്തിച്ചത്. നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ പരുക്കേറ്റ ലിനോ ചികിത്സ തേടി. ഇതേ ദിവസം രാത്രി 11ന് ശേഷം ഷാരോണും സംഘവും ചേമ്പളം ടൗണില്‍ വടിവാള്‍ റോഡില്‍ ഉരസി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ ലിനോ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചേമ്പളത്ത് നിന്നും ഷാരോണിനെയും മറ്റ് രണ്ട് പ്രതികളെയും നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പരാതിക്കാരന് പട്ടികജാതി വിഭാഗക്കാരനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ താമസം നേരിട്ടതിനാല്‍, ആവശ്യപ്പെടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നോട്ടീസ് നല്കി വിട്ടയക്കുകയായിരുന്നു. പിന്നീട് കേസില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ലിനോ എറണാകുളം റേഞ്ച് ഐ.ജി.സമീപച്ചതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

idukki
SHARE THIS ARTICLE