All Categories

Uploaded at 3 months ago | Date: 22/01/2022 11:21:50

തൊടുപുഴ: സ്‌പൈസസ്‌ ബോര്‍ഡ്‌ ആക്ടും റബര്‍ ആക്ടും ഭേദഗതി ചെയ്യുന്നതിന്‌ കരട്‌ തയ്യാറാക്കിയതിന്മേല്‍ കര്‍ഷകരുടേയും പൊതുജനങ്ങളുടെയും അഭിപ്രായം രേഖപ്പെടുത്തുന്നതിന്‌ സമയം നീട്ടി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ട്‌ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ്‌ ഗോയലിന്‌ കത്ത്‌ അയച്ചതായി ഡീന്‍ കുര്യാക്കോസ്‌ എം. പി. വളരെ ചെറിയ സമയമാണ്‌ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ലഭിച്ചത്‌. ധാരാളം കൃഷിക്കാരും സംഘടനകളും അവരുടെ ആശങ്കകള്‍ നേരില്‍ അറിയിച്ചിട്ടുണ്ടെന്നും സമയം നീട്ടി നല്‍കേണ്ടത്‌ അനിവാര്യമാണെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ഏലം കര്‍ഷകരുടെയും റബര്‍ കര്‍ഷകരുടെയും താത്‌പര്യങ്ങള്‍ക്കു വിരുദ്ധമായി നിയമനിര്‍മാണം അനുവദിക്കരുതെന്നും അന്താരാഷ്ട്ര കരാറുകള്‍ ഉള്‍പ്പെടെ വിലയിടിച്ചു താഴ്‌ത്തുന്ന പ്രവണത ഒഴിവാക്കി കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തി കാലഘട്ടത്തിന്‌ അനുസൃതമായ നിയമനിര്‍മ്മാണം നടത്തണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു. ഏലം മേഖലയിലെ വിലയിടിവിന്‌ പരിഹാരവും കര്‍ഷകര്‍ക്ക്‌ ഉല്‍പ്പാദന പ്രോത്സാഹനവും ലഭ്യമാകുന്ന വിധത്തില്‍ ആക്ട്‌ ക്രമീകരിക്കപ്പെടണം. ഗുണനിലവാരവും ഉയര്‍ന്ന വിലയും ഉറപ്പുവരുത്തിയും വിപണന രംഗത്തെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കിയും ഏലം കര്‍ഷകരെ സഹായിക്കുന്ന നിബന്ധനകള്‍ ഉള്‍പ്പെടുത്തണമെന്നും എം പി കത്തില്‍ ആവശ്യപ്പെട്ടു. ഏലം, റബ്ബര്‍ രംഗത്തെ വിദഗ്‌ധര്‍ ഉള്‍പ്പെടെ എല്ലാവരുമായും തുറന്ന ചര്‍ച്ചയിലൂടെ അഭിപ്രായരൂപീകരണം നടത്തിയേ ബില്‍ അവതരിപ്പിക്കാവു എന്നും എം. പി. കത്തില്‍ ആവശ്യപ്പെട്ടു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.