All Categories

Uploaded at 6 days ago | Date: 13/05/2022 21:06:19

തൊടുപുഴ:കുമാരമംഗലം മധുരപ്പാറയില്‍ മലമ്പുറത്ത് വിജയനുവേണ്ടി 
ദീനദയ സേവാട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. താക്കോൽ ദാനവും, ചടങ്ങിൻ്റെ ഉദ്ഘാടനവും തൃശ്ശൂർ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ നിർവഹിച്ചു.  മനസ്സിന് ശാന്തിയും സ്വസ്ഥതയുണ്ടാകാന്‍ മനസ്സിനെ വലുതാക്കണമെന്നും, മനസ്സ് ചെറുതാകുന്തോറും ദുഃഖവും ദുരിതവും അതികരിക്കുമെന്നും,  അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.മാനവസേവയാണ് മാധവസേവ എന്ന സ്വാമി വിവേകാനന്ദന്റെ മഹത് വചനം  അദ്ദേഹം അനുസ്മരിപ്പിച്ചു.ട്രസ്റ്റ് രക്ഷാധികാരി പി.എന്‍.എസ്.പിള്ള അദ്ധ്യക്ഷനായി.ചടങ്ങില്‍ റിട്ട. ഐ.ജി.ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.വീട് നിര്‍മ്മാണത്തിന് സി.എസ്.ആര്‍. ഫണ്ട് അനുവദിച്ച് ട്രസ്റ്റിനെ സഹായിച്ച ആപ്റ്റീവ് കണക്ഷന്‍ സിസ്റ്റംസ് ഇന്ത്യ പ്രൈ.ലിമിറ്റഡ് ജനറല്‍ മാനേജര്‍മാരായ മനോജ്കുമാര്‍, പ്രമീള നാരായണന്‍, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ കെ.എസ്. അജി, വാര്‍ഡ് മെമ്പര്‍മാരായ എം.പി.സുനിത,ഉഷാ രാജശേഖരന്‍ മുന്‍ മെമ്പര്‍ കെ.എസ്. ബിനു, പ്രൊഫ.പി.ജി. ഹരിദാസ്, റ്റി.എന്‍. രാധാകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റ് നിര്‍മ്മിച്ചുനല്‍കിയ മൂന്നാമത്തെ വീടാണിത്.


idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.