All Categories

Uploaded at 1 month ago | Date: 10/12/2021 14:49:48

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തുൾപ്പെടെ ഉള്ളവർക്ക് ആദരമർപ്പിച്ച് രാജ്യം. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഡൽഹി കാ‍ന്‍റിലെ ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ജനറൽ ബിപിൻ റാവത്തിന്‍റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിച്ചു. ബ്രിഗേഡിയർ എൽ. എസ് ലിഡ്ഡറിന്‍റെ സംസ്കാരം രാവിലെ 9.30ന്.11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി ബാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.