ന്യൂഡൽഹി: യുഡിഎഫ് എംപിമാരെ പാർലെന്റ് മന്ദിരത്തിന് മുന്നിൽ വച്ച് ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധിക്കുകയായിരുന്നു യുഡിഎഫ് എംപിമാര്‍. തുടര്‍ന്ന് ഇവിടെ നിന്നും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് സമീപത്തേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ആയിരുന്നു സംഘര്‍ഷമുണ്ടായത്.
ഹൈബി ഈഡന്റെ മുഖത്ത് പൊലീസ് അടിച്ചു. ടി.എൻ. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. വേണുഗോപാൽ, രമ്യാ ഹരിദാസ് തുടങ്ങിയവർക്കും മർദനമേറ്റു. പാര്‍ലമെന്റ് അംഗങ്ങളാണെന്ന് അറിയിച്ചിട്ടും പൊലീസ് പിന്മാറാന് കൂട്ടാക്കിയില്ലെന്ന് എംപിമാര്‍ പറഞ്ഞു.
പൊലീസ് നടപടിയില്‍ ലോക്സഭ സ്പീക്കര്‍ക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്ന് ഹൈബി ഈഡന് പറഞ്ഞു. ഇത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. എംപിമാരുടെ പ്രവിലേജിന് നേര്‍ക്കുള്ള കടന്നാക്രമണമാണ്. കെ റെയിലില്‍ എത്രത്തോളം കമ്മീഷന് കൈപ്പറ്റിയെന്നതിന് തെളിവാണ് ഈ നടപടിയെന്നും ഹൈബി ഈഡന് പറഞ്ഞു.
india
SHARE THIS ARTICLE