ഗുരൂവയൂർ: ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര കമ്പനി നടയിൽ കാണിക്ക വച്ച ഥാർ ജീപ്പിന് 43 ലക്ഷം രൂപ ലേലത്തുക. വിഘ്നേഷ് വിജയകുമാറാണ് വാഹനം ലേലത്തിൽ കൊണ്ടത്. കഴിഞ്ഞ വർഷം നടന്ന മഹീന്ദ്ര ഥാർലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തിരുന്നത്.
അന്ന് 15, 10,000 രൂപയ്ക്ക് ലേലം ഉറപ്പിക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ ആരോപണം ഉയർന്നതോടെ ഹൈക്കോടതി ഇടപെടുകയും ഗുരുവായൂർ ദേവസ്വം പുന:ർ ലേലത്തിന് നിർബ്ബന്ധിതരാവുകയുമായിരന്നു. തുടർന്ന് ഇന്നു നടന്ന ആവേശകരമായ ലേലത്തിൽ നിരവധി പേർ പങ്കെടുത്തു. വിഗ്നേഷ് വിജയകുമാർ 43 ലക്ഷത്തിന് ലേലം കൊണ്ടത്. ലേലത്തുകയ 43 ലക്ഷം രൂപയും, 12 % GST യും നൽകുന്നതോടെ ഥാർ വിഗ്നേഷിന് സ്വന്തമാക്കാം.
business
SHARE THIS ARTICLE