All Categories

Uploaded at 2 weeks ago | Date: 13/11/2021 21:35:12

 

 

തൊടുപുഴ : .തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയിൽ  യൂറോളജിസ്റിനെ  നിയമിക്കണമെന്ന ആവശ്യം ശക്തമായി .ഇങ്ങനെയൊരു തസ്തിക ഇവിടെ ഉണ്ടെങ്കിലും  ഈ വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം വര്ഷങ്ങളായി  ഇവിടെ ലഭ്യമല്ല .ഇതുമൂലം  യൂറോളജി സംബന്ധിച്ച രോഗമുള്ളവർ  സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കൽ  കോളേജിനെയോ സമീപിക്കണം .നിരവധി രോഗികൾ ഇവിടെ എത്തുന്നുണ്ട് .യൂറോളജിസ്റ് ഇല്ലാത്തതുമൂലം  ചികിത്സ നല്കനാവാത്ത അവസ്ഥയാണ് .ഇതിന്റെ പേരിൽ  രോഗികളായും ബന്ധുക്കളും  ഡ്യൂട്ടിയിലുള്ള  ഡോക്ടര്മാരോടും  ജീവനക്കാരോടും  കലഹിക്കുന്ന  സംഭവങ്ങളും ഉണ്ടാകുന്നു .

ഇന്ന് മുള്ളരിങ്ങാട് വെള്ളക്കയത്തുനിന്നും വന്ന  ഒരു  രോഗി  ചികിത്സ ലഭിക്കാതെ മടങ്ങി .ഇരുപതു വർഷത്തോളമായി തളർന്നു കിടക്കുന്ന  ഒരു രോഗിയ്ക്കാണ്  ചികിത്സ ലഭിക്കാത്തതു .മൂത്രം പോകുന്ന  ട്യൂബിട്ടിരിക്കുന്ന  ഇദ്ദേഹത്തിന് ബ്ലീഡിങ് ഉണ്ടായി .ഡ്യൂട്ടിയിലുള്ള ഡോക്ടർക്കു  ഇക്കാര്യത്തിൽ  ചികിത്സ നടത്താനുള്ള  സംവിധാനം ഇല്ലായെന്നാണ്  പറയപ്പെടുന്നത് .ഇതേ തുടർന്ന് യൂറോളജിസ്റിനെ കാണുവാൻ നിര്ദേശിക്കുകയായിരുന്നു  .ഇതേ തുടർന്ന് രോഗിയെ തിരികെ വീട്ടിലേയ്ക്കു കൊണ്ടുപോകുകയായിരുന്നു .

 

ഇത്തരം രോഗികൾ നിരവധി ഉള്ള സാഹചര്യത്തിൽ  ജില്ലാ ആശുപത്രിയിൽ  യൂറോളജിസ്റിനെ  നിയമിക്കുവാൻ ബന്ധപ്പെട്ടവർ  തയ്യാറകണം .ഇക്കാര്യത്തിൽ ആശുപത്രി വികസന സമിതി ,സ്ഥലം എം .എൽ .എ ,പൊതുപ്രവർത്തകർ  തുടങ്ങിയവർ മുന്നിട്ടിറങ്ങണം .

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.