All Categories

Uploaded at 1 month ago | Date: 31/07/2021 15:51:52

 തൊടുപുഴ:എം.എൽഎയുടെയും സൂപ്രണ്ടിന്റെയും കെടുകാര്യസ്ഥതയും നിസ്സംഗതയും മൂലം നാഥനില്ലാകളരിയായി മാറിയ തൊടുപുഴയിലെ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറും എച്ച് എം സിഅംഗവുമായ ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ആതുരശുശ്രൂഷാ രംഗത്ത് ജനങ്ങൾക്ക് അത്താണി ആകേണ്ട ജില്ലാ ആശുപത്രി ആശുപത്രി സൂപ്രണ്ടിന്റെ കെടു കാര്യസ്ഥതതമൂലം ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നിഷേധിക്കപ്പെടുകയാണ് . ജനറൽ ആശുപത്രിയായി ഉയർത്തിയാൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരും ഉദ്യോഗസ്ഥരും ഭരണ നിർവ്വഹണത്തിന് പ്രത്യേക സമിതിയും നിലവിൽ വരും. ഇതുവഴി ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നതിന് പ്രത്യേക പരിഗണനയും ലഭിക്കും. ഓരോ നിയോജകമണ്ഡലത്തിലും സർക്കാർ അനുവദിക്കുന്ന പണം കൃത്യമായ ദീർഘവീക്ഷണത്തോടെ യും സാങ്കേതിക വൈദഗ്ധ്യത്തോടെയും ചെലവഴിക്കുന്നതിന് എംഎൽഎമാർക്ക് ഉത്തരവാദിത്തമുണ്ട് 
 15 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച പുതിയ ആശുപത്രി കെട്ടിടം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ അശാസ്ത്രീയമായിയാണ് നിർമ്മിച്ചിരിക്കുന്നത്.ഇത് മൂലം ടോയ്ലറ്റ് ബ്ലോക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് കെട്ടിടം പണി പൂർത്തിയായി ഏഴു വർഷം കഴിഞ്ഞിട്ടും ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും കെട്ടിടത്തിന് എൻ.ഒ.സി ലഭിച്ചിട്ടില്ല. റോഡുകളുടെ അപര്യാപ്തതയും കെട്ടിടത്തിലുണ്ട്. യാതൊരു പ്ലാനും പദ്ധതിയും ഇല്ലാതെ സർക്കാർ പണം ചെലവഴിച്ചതിന്റെ പരിണിതഫലമാണിതെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു. സ്ഥലം എംഎൽഎ മന്ത്രിയായിരുന്ന സമയത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. തൊടുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെയും കാഞ്ഞിരമറ്റം പാലത്തിൻറെയും നിർമ്മാണ കരാർ ഏറ്റെടുത്ത എംഎൽഎയുടെ ഇഷ്ടക്കാരനായ കോൺട്രാക്ടർ തന്നെയാണ് ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്. നിർമ്മാണത്തിലുള്ള അപാകത മൂലം പ്ലാന്റുകൾക്കും, കെട്ടിടത്തിനും നമ്പർ ലഭിക്കാത്ത സ്ഥിതിയാണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിനായി
ജില്ലാ ആശുപത്രിയിൽ അനുവദിച്ച മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കുവാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. .സ്റ്റീവേജ് പ്ലാന്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്കും ആരംഭം കുറിച്ചിട്ടില്ല.സംസ്ഥാന സർക്കാരിന്റെ നിരന്തരമായുള്ള ആവശ്യപ്രകാരം
പി.എം കെയറിൽനിന്നുമുള്ള ഓക്സിജൻ പ്ലാന്റ് ലഭ്യമായി 15 ദിവസത്തിനകം പണി പൂർത്തിയാക്കണമെന്നുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല.
 
 ജില്ലാ കളക്ടർ കൂടി പങ്കെടുത്ത എച്ച് എം സി യോഗം രാഷ്ട്രീയ ഭേദമെന്യേ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടും ഒന്നും നടക്കുന്നില്ല.   
 
ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ സംവിധാനം ആകെ താറുമാറായ അവസ്ഥയിലാണ്
 ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിനും,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും ഇത് സംബന്ധിച്ച് പരാതി കൊടുക്കുമെന്നും ജിമ്മി മറ്റത്തിപ്പാറപറഞ്ഞു. 
 

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.