All Categories

Uploaded at 6 days ago | Date: 23/11/2021 15:47:40

തിരുവനന്തപുരം ദത്ത് വിവാദത്തില്‍ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് ഡിഎന്‍എ ഫലം. മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡിഎന്‍എ ഫലം പോസിറ്റീവായി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരുന്നു പരിശോധന. ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഫലം സി ഡബ്ല്യു സി കോടതിയിൽ സമർപ്പിക്കും.ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയർക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.അതിയായ സന്തോഷമുണ്ട്. ഒരു വർഷത്തെ കാത്തിരിപ്പിനാണ് ആശ്വാസമാകുന്നത്. ഇനി എന്റെ കുഞ്ഞിനെ തിരികെ കിട്ടുന്ന നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നടക്കമുള്ള കാര്യങ്ങളില്‍ കുഞ്ഞിനെ തിരികെ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അനുപമ അറിയിച്ചു. ഇവിടെ വരെയുണ്ടായ നടപടികളിലെ കാലതാമസം ഇനിയുണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അനുപമ പ്രതികരിച്ചു.



kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.