All Categories

Uploaded at 4 days ago | Date: 25/11/2021 15:30:22

ഭര്‍തൃ വീട്ടിലെ മകളുടെ ദുരൂഹ മരണത്തിന് ഉത്തരം തേടി പൊലീസ് സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ് കൊല്ലം കുടവട്ടൂരില്‍ ഒരച്ഛനും അമ്മയും. മരണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഒരു വര്‍ഷമായി കണ്ണുനീര്‍ തോര്‍ന്നിട്ടില്ല ഈ അമ്മയുടെ കണ്ണുകളില്‍. 2020 സെപ്തംബര്‍ 13 നാണ് വെളിയം കുടവട്ടൂര്‍ സ്വദേശി ശരത്ചന്ദ്രനാചാരിയുടെയും ഭാര്യ സുശീലാഭായിയുടെയും മകള്‍ സരിത ചന്ദ്രനെ കഴക്കൂട്ടത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം കാണപ്പെട്ട രീതിയും സരിതയുടെ ഭര്‍ത്താവ് മുകേഷിന്റെ പെരുമാറ്റവും എല്ലാം സംശയാസ്പദമായിരുന്നെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു. ട്രഷറി ജീവനക്കാരിയായിരുന്ന സരിതയും മുകേഷും തമ്മിലുള്ള വിവാഹം 2012ലായിരുന്നു. മദ്യപിച്ച ശേഷം മകളെ മുകേഷ് നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. നിരന്തര വഴക്കിനെത്തുടര്‍ന്ന് സരിത നാലുവയസുകാരി മകളേയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. മരണത്തിന് രണ്ടുമാസം മുമ്പു മുകേഷ് വീട്ടിലെത്തി നിര്‍ബന്ധിച്ചു കഴക്കൂട്ടത്തെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മുപ്പതുപവന്‍ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനം നല്‍കിയതിനു പുറമേ വിവിധയാവശ്യങ്ങള്‍ക്കായി പലതവണ പിന്നെയും മുകേഷ് പണം വാങ്ങിയിരുന്നെന്നും ഇവര്‍ പറയുന്നു. ഡിജിപിയ്ക്കു വരെ പരാതി നല്‍കിയിട്ടും പൊലീസ് ഫലപ്രദമായ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ നിസഹായരായി നില്‍ക്കുകയാണ് ഈ മാതാപിതാക്കള്‍. മുകേഷിന്റെ ബന്ധുവായ പൊലീസുദ്യോഗസ്ഥനാണ് കേസ് അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.