ദുബായ്: 'ഐന്‍ ദുബായ്' മാര്‍ച്ച് 14 മുതല്‍ താത്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്.റമദാന് മാസം കഴിയുന്നതു വരെ ഇവിടെ പ്രവേശന വിലക്ക് തുടരും. മുൻകൂട്ടി തീരുമാനിച്ച ചില പ്രവര്‍ത്തനങ്ങള്‍ക്കായാണ് താത്കാലികമായി അടച്ചിടുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.
റമദാന് ശേഷം പെരുന്നാള്‍ അവധി ദിവസങ്ങളില്‍ വീണ്ടും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതിഥികളെ വിസ്മയിപ്പിക്കാനുള്ള പുതിയ അത്ഭുതങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന സൂചനയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. ദുബായ് ബ്ലൂ വാട്ടര്‍ ഐലന്റില്‍ സ്ഥിതി ചെയ്യുന്ന 'ഐന്‍ ദുബായ്' കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പ്രവര്‍ത്തനം തുടങ്ങിയത്.
250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്സര്‍വേഷന്‍ വീലിന്, 'ലണ്ടന്‍ ഐ'യുടെ ഇരട്ടിയോളം ഉയരമുണ്ട്. ദുബൈയുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന 'ഐന്‍ ദുബൈ'യിലൂടെ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിലുള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റുകളാണ് വേണ്ടി വരുന്നത്.
gulf
SHARE THIS ARTICLE