All Categories

Uploaded at 2 weeks ago | Date: 13/06/2022 13:11:11

ന്യൂഡല്‍ഹി: കാൽനടയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി രാഹുൽ ഗാന്ധി, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ചുമത്തിയ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു.പ്രകടനമായി പോകുന്നത് പൊലീസ് വിലക്കിയിരുന്നു. പ്രകടനമായി പോകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയെ തുടര്‍ന്ന് അക്ബര്‍ റോഡ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബാരിക്കേഡുകള്‍ അടക്കം പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് നിയന്ത്രണം വകവെക്കാതെ നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും രാഹുലിന് പിന്തുണയായി സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ എത്തിയ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റി. ഇല്ലാത്ത കേസ് ഉണ്ടാക്കി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോണ്‍​ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണു​ഗോപാല്‍ പറ‍ഞ്ഞു. പൊലീസ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രാഹുല്‍​ഗാന്ധി ചോദ്യം ചെയ്യലിന് ശേഷം പുറത്തു വരുന്നതു വരെ ഇഡി ഓഫീസിന് മുന്നില്‍ സത്യ​ഗ്രഹസമരം നടത്തുമെന്നും കെ സി വേണു​ഗോപാല്‍ പറഞ്ഞു.



രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയശേഷമാണ് രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലേക്ക് തിരിച്ചത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി പകപോക്കുകായാണെന്നും ഇതിന്റെ ഭാഗമായാണ് സോണിയ ഗാന്ധിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും കേസുകൾ ചുമത്തപ്പെട്ടതെന്നും കോൺഗ്രസ്‌ പറഞ്ഞു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.