All Categories

Uploaded at 1 week ago | Date: 20/11/2021 20:57:29

തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിനെ  രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന് തലകറക്കം അനുഭപ്പെട്ടതിനെ തുടര്‍ന്ന്  തൊടുപുഴയിലെ സ്വകാര്യ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍   സി പിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍  അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച  വൈകിട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തിര യോഗം വിളിച്ചിരുന്നു.    ഈ യോഗം അവസാനിപ്പിച്ചയുടനാണ്   പ്രസിഡന്റിന്   ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.  ഉടന്‍  സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം  നടത്തിയ സമരത്തില്‍ മണിക്കൂറുകളോളം   വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും ജനപ്രതിനിധികളെയും ബന്ദിയാക്കിയിരുന്നു.  അസഭ്യ   വര്‍ഷം നടത്തിയ സമരക്കാര്‍  പോര്‍വിളി  മുഴക്കി  ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്   ഇവരെ കടുത്ത  മാനസിക  സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.  
     സി പി എം  ഉപരോധത്തിനിടെ  ഏരിയാ സെക്രട്ടറി   മുഹമ്മദ്  ഫൈസല്‍,   ലോക്കല്‍  സെക്രട്ടറി  ടി ബി സുബൈര്‍  എന്നിവരുടെ  മര്‍ദ്ദനമേറ്റ  ഗ്രാമപഞ്ചായത്തംഗം അസീസ് ഇല്ലിക്കലും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കഴുത്തിന് പിന്നില്‍ അടിയേല്‍ക്കുകയും അടിവയറിന് ചവിട്ടുകയും ചെയ്തിരുന്നു.  മൂത്ര തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്   ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.