All Categories

Uploaded at 5 months ago | Date: 02/12/2021 21:44:42

 

 

ഇടവെട്ടി: അഞ്ചര ലക്ഷം ലിറ്റര്‍ ശേഷിയുളള കൂറ്റന്‍ കുടിവെളള ടാങ്കിന്റെ അടിഭാഗം തകര്‍ന്ന നിലയില്‍. ഇടവെട്ടി പഴയ പോസ്റ്റ് ഓഫീസ് കവല-തെക്കുംഭാഗം റൂട്ടിലുളള ഗ്രാമീണ കുടിവെളള പദ്ധതിയുടെ ടാങ്കിനാണ് കേട്പാട് ഉണ്ടായിരിക്കുന്നത്. ഇതിന് താഴെ 150ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

ശനിയാഴ്ച ഉച്ചക്ക് ഈ പ്രദേശത്ത് അതിശക്തമായ ഇടിമിന്നല്‍ വ്യാപക നാശം വിതച്ചിരുന്നു. ഇതിലാണ് ടാങ്കിനും കേടുണ്ടായതെന്ന് സംശയിക്കുന്നു. പുളിയമ്മാക്കല്‍ ബിനോ ജോസഫ് വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് 2019ലാണ് കമ്മീഷന്‍ ചെയ്തത്. ഏറ്റവും ഉയരമുളള ഈ ഭാഗത്തേക്ക് നാട്ടുകാര്‍ വരാറില്ലാത്തതിനാല്‍ സംഭവം ആരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഇവിടെ എത്തിയവരാണ് ടാങ്കിന്റെ അടിഭാഗത്ത് വിളളല്‍ കണ്ടതെന്ന് തൊട്ടു താഴെ താമസിക്കുന്ന ബിജു പുളിയമ്മാക്കല്‍ പറഞ്ഞു.  

ടാങ്ക് പരിശോധിച്ചതായും അപകടാവസ്ഥ ഇല്ലെന്നും അറ്റകുറ്റപ്പണിക്കുളള നടപടി ആരംഭിച്ചതായും വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.

LOCAL NEWS

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.