All Categories

Uploaded at 1 week ago | Date: 07/10/2021 21:15:05



തൊടുപുഴ: ഇടവെട്ടി വലിയ തോടിന് കുറുകെയുള്ള മരവെട്ടിച്ചുവട് പാലത്തില്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തി തടഞ്ഞത് വന്‍ മാലിന്യ ശേഖരം. മാലിന്യമടിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത് നീക്കാന്‍ നടപടിയില്ല.
പഞ്ചായത്തിലെ മൂന്നാര്‍വാര്‍ഡില്‍പ്പെട്ട മേഖലയാണിത്. മരവെട്ടിച്ചുവട്ടില്‍ നിന്ന് ഇടവെട്ടിച്ചിറപ്പടിയിലേക്ക് പോകുന്ന റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവാരം പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് പ്ലാസ്ലിക്ക് അടക്കമുള്ള വേസ്റ്റ് ഒഴുകിയെത്തിയത്. ഇവ തടഞ്ഞ് പാലത്തിന്റെ ഒരുഭാഗത്ത് വെള്ളമൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്. പാലത്തിന് മുകളിലും വശങ്ങളിലുമെല്ലാം പ്ലാസ്റ്റിക്ക് കുപ്പികളടക്കം ചിതറി കിടപ്പുണ്ട്.
മരവെട്ടിച്ചുവട് പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഏതാനം വര്‍ഷങ്ങളായി നാട്ടുകാര്‍ പുതിയ പാലം പണിയണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ചെറിയ മഴയില്‍ പോലും വെള്ളത്തില്‍ മുങ്ങുന്ന പാലത്തിന് 3.5 മീറ്റര്‍ വീതിയം എട്ട് മീറ്ററോളം നീളവുമാണുള്ളത്. 2018ലെ പ്രളയക്കാലത്ത് ഇതിന് സമീപത്തെ കലുങ്കിന് വിള്ളല്‍ വീണിരുന്നു. പിന്നാലെ സമീപത്ത് വീട് നിര്‍മാണത്തിനായി റോഡ് വെട്ടിയതോടെ ഇവിടെ നിന്നുള്ള ചെളി ഒഴുകിയെത്തി പാലത്തിലെ ഗതാഗതം നിരവധി തവണ താറുമാറായിരുന്നു.
എന്നാല്‍ ഈ വിഷയങ്ങളിലൊന്നും ഇടപെടാനും ഗതാഗതം സുഗമമാക്കാനും അധികൃതര്‍ തയ്യാറായില്ല. നാട്ടുകാരാണ് പലപ്പോഴും ചെളി കോരി നീക്കുന്നത്. പാലത്തിന്റെ ഇരുവശത്തും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചതിനാല്‍ ഇതില്‍ തട്ടി ചെളിയും മാലിന്യവും നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. പുതിയ പാലം പണിക്കായി എംപി, എംഎല്‍എ എന്നിവരെ വാര്‍ഡ് മെമ്പര്‍ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് മടക്കിയിരുന്നു. 5 അടിയെങ്കിലും ഉയര്‍ത്തി പുതിയ പാലം സ്ഥലത്ത് നിര്‍മിച്ചെങ്കില്‍ മാത്രമേ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ..

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.