തൊടുപുഴ :ജീവകാരുണ്യ പ്രവർത്തനത്തിന്റെ മകുടോദാഹരണമായി കേരള പ്രവാസി ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി ഈ വർഷത്തെ റിലീഫ് പ്രവർത്തനത്തിന് സമാപ്തി കുറിച്ചു. അശരണരായവരെ എന്നും ചേർത്ത് നിർത്തുന്ന പരിപാടിയുമായി പ്രവാസി ലീഗ് നേതാക്കൾ കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന് കീഴിൽ തൊടുപുഴ മുതലാക്കോടത്ത് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലെ അന്തേവാസികളെ തേടിയെത്തി. അവരുമായി സമയം ചെലവഴിക്കുകയും ചായ സൽക്കാരത്തിൽ പങ്കെടുക്കുകയും ചെറിയ പെരുന്നാൾ സമ്മാനമായി അവർക്കെല്ലാം പുതുവസ്ത്ര വിതരണം നടത്തുകയും ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ എം എ ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി എസ് ഷംസുദ്ധീൻ, വനിത ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജുബൈരിയ ഷുക്കൂർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നിസാർ പഴേരി, പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് പി ഇ ഇർഷാദ്, പ്രവാസി സൊസൈറ്റി പ്രസിഡന്റ് കെ എ അൻഷാദ് തുടങ്ങിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓൾഡ് ഏജ് ഹോം സൂപ്രൻന്റ് സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.
പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി എസ് ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം എ സക്കീർ ഹാജി സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി എസ് സയ്യിദ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി.
gulf
SHARE THIS ARTICLE