All Categories

Uploaded at 1 month ago | Date: 18/05/2022 12:24:50

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടി എല്‍ഡിഎഫ്.  തെരഞ്ഞെടുപ്പ് നടന്ന 42 സീറ്റുകളില്‍ 24 സീറ്റുകളിലും എല്‍ഡിഎഫ് വിജയച്ചു. 2020ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 20 സീറ്റുകളായിരുന്നു. യുഡിഎഫിന്റെ എഴും ബിജെപിയുടെ രണ്ടും സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

തൃപ്പൂണിത്തറ നഗരസഭയിലെ രണ്ട് വാർഡുകളിൽ ബിജെപി വിജയിച്ചതോടെ എൽഡിഎഫിന് നഗരസഭയുടെ ഭരണം നഷ്ടമായി. ഇളംതോപ്പ് വാർഡിൽ കോൺഗ്രസിന് ലഭിച്ചത് 70 വോട്ടുകളാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥി വള്ളി രവി 363 വോട്ട് നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 325 വോട്ടുകളാണ്

എല്‍ഡിഎഫ് നിലനിര്‍ത്തിയ സീറ്റുകള്‍

ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്  ഡിവിഷന്‍ 

വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്  ഡിവിഷന്‍ 

പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം  ഡിവിഷന്‍  

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം
 
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം  വാര്‍ഡ് 

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  പുല്ലാഞ്ഞിയോട്  വാര്‍ഡ് 

തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്ത് കണ്ണറവിള വാര്‍ഡ്  

കൊല്ലം  വെളിയം ഗ്രാമപഞ്ചായത്തിലെ  കളപ്പില വാര്‍ഡ്  

മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്  വാര്‍ഡ് 
തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലെ  മരുതിക്കുന്ന്  വാര്‍ഡ് 

പത്തനംതിട്ട കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം വാര്‍ഡ്  

കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക് വാര്‍ഡ് 

ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം  

ആലപ്പുഴ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ  മണക്കാട്  

തൃശ്ശൂര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം  

എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റുകള്‍

തൃശ്ശൂര്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

എറണാകുളം കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ  വെമ്പിള്ളി  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

ഇടുക്കി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍  വാര്‍ഡ്  ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ്  ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു 

കൊല്ലം  പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍  വാര്‍ഡ്  യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു


kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.