All Categories

Uploaded at 4 weeks ago | Date: 01/06/2022 12:56:53

     അടിമാലി :പാർശ്വവൽക്കരിക്കപ്പെട്ടരുടെ ശാക്തീകരണത്തിനായി ഇസാഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് അഡ്വ: ഡീൻ കുര്യാക്കോസ് എം.പി. അഭിപ്രായപ്പെട്ടു. സംഘം സംഗമത്തിൻ്റെ ദേശീയതല ഉത്ഘാടനം അടിമാലിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന് ഇസാഫിൻ്റെ സംഭാവന വിവരണാതീതമാണ്. കോവിഡ് പ്രതിസന്ധിയിൽ വായ്പ നൽകിയും,നൽകിയ വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചും മറ്റ് ധനകാര്യ സ്ഥാപനങ്ങളും, ബാങ്കുകളും മടിച്ചു നിന്ന പല കാര്യങ്ങളും ചെയ്യാൻ ഇസാഫ് മുന്നിട്ടിറങ്ങി. ഭാരതത്തിൽ അൻപത് ലക്ഷം പേരെ സഹകരിപ്പിച്ച് സാമ്പത്തിക അടിത്തറ ഒരുക്കുന്നതിനും, 12000 പേർക്ക് തൊഴിൽ നൽകി കുടുംബങ്ങളെ കൈ പിടിച്ച് ഉയർത്തുന്നതിനും ഇസാഫിൻ്റെ പങ്ക് ശ്ലാഘനീയമാണെന്നും എം.പി.അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയുടെ സാമ്പത്തിക ഉന്നതിക്കും, അതുവഴി കുടുംബഭദ്രതക്കും ഇസാഫ് നൽകുന്ന സംഭാവനകൾ അവിതർക്കിതമാണ്. സ്നേഹവീട് നിർമ്മാണം, പ0നോപകരണ വിതരണം തുടങ്ങി ഇസാഫ് നൽകുന്ന സഹായങ്ങൾ സമൂഹത്തിന് വലിയ ഒരു സന്ദേശമാണ് നൽകുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. 


ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയർപേഴ്സൺ സെലീന ജോർജ് അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്പ്, ഇസാഫ് എം.ഡി കെ.പോൾ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷേർളി മാത്യു , ഫാദർ: എൽദോസ് കൂറ്റപ്പാല, മർച്ചൻ്റ് അസോസ്സിയേക്ഷൻ പ്രസിഡൻ്റ് പി.എം.ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കൃഷ്ണമൂർത്തി ,, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത,  രാജേഷ് ശ്രീധരൻപിള്ള ,ഗിരീഷ്‌കുമാർ ,കെ.എം. ജലാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.


business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.