തൊടുപുഴ:ജില്ലയിലെ പ്രധാന എക്സെസ് ഓഫീസിൽ ലഭിച്ച രഹസ്യവിവരം നിമിഷങ്ങൾക്കകം ചോർന്നതിനെ തുടർന്ന് ഇൻഫോർമർക്ക് ഭീഷണി ഉണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് BJP ഇടുക്കി ജില്ലാ പ്രസിഡന്റ് KS അജി പറഞ്ഞു.
തൊടുപുഴയിലെ പോലീസിൽനിന്ന് ഔദ്യോഗി ക വിവരങ്ങൾ ചോർന്നതിന് സമാനമായ രീതിയിലാണ് എക്സൈസിലും രഹസ്യം പുറത്തായത് .
ഉദ്യോഗസ്ഥരെ വിശ്വസിച്ച് സാമൂഹ്യ വിരുദ്ധർക്കെതിരെയും മയക്കുമരുന്നു മാഫിയകൾക്കെതിരെയും സാക്ഷി പറയുന്നവരെ ഒറ്റികൊടുക്കുന്ന പ്രവണത സേനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും.
വിവരങ്ങൾ കൈമാറിയ വ്യാപാരിക്കെതിരെ വധ ഭീഷണി മുഴക്കിയ മയക്കുമരുന്നു മാഭിയക്കെതിരെ ക്രിമിനൽ കേസെടുക്കണം.
തൊടുപുഴയിൽ വർദ്ധിച്ചു വരുന്ന കഞ്ചാവ് മയക്കുമരുന്നു മാഫിയകൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് എക്സൈസിലെ ചില ഉദ്യോഗസ്ഥരാണ്.
പോലീസിൽ നിന്നും ഔദ്യോഗിക രഹസ്യങ്ങൾ ചോർന്ന സംഭവവും എക്സൈസിൽ നിന്നും വിവരങ്ങൾ പുറത്തായതും തമ്മിൽ നിരവധി സമാനതകൾ കണ്ടെത്തിയിട്ടുണ്ട് .
കുറ്റക്കാർക്കെതിരെ സർവ്വീസിൽ നിന്നും പുറത്താക്കുന്ന ശക്തമായ നടപടി സ്വീകരിക്കണമെന്ന് KS അജി ആവശ്യപ്പെട്ടു.
idukki
SHARE THIS ARTICLE