All Categories

Uploaded at 1 month ago | Date: 09/05/2022 21:41:12



ഏഴല്ലൂര്‍: വീണ്ട് കീറിയ കൂറ്റന്‍ പാറ വീടുകള്‍ക്ക് ഭീഷണിയാകുന്നു. ഏഴല്ലൂര്‍ പ്ലാന്റേഷന് സമീപമാണ് രണ്ടാനയുടെ പൊക്കമുള്ള കൂറ്റന്‍ പാറ ഭീതി പരത്തുന്നത്. അടുത്തിടെ പാറ നടുവെ വിണ്ട് കീറിയത്. വലിയ ശബ്ദം കേട്ടെ സമീപവാസികളെത്തിയപ്പോഴാണ് പാറ വിണ്ട് കീറി ഇരിക്കുന്നത് കാണുന്നത്. ഇതിന് താഴെയായി 4 വീടുകളുണ്ട്. ഓരോ ദിവസം പാറയുടെ വിള്ളലിന്റെ വലുപ്പം കൂടുന്നതായി സമീപവാസികള്‍ പറയുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ജീല്ലാ കളക്ടര്‍, തഹസില്‍ദാര്‍, കുമാരമംഗലം വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുണ്ടായിട്ടില്ല. 
എത്രയും വേഗം പാറ പൊട്ടിച്ച് നീക്കി തങ്ങളുടെ ജീവനം സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാണ് സമീപത്തെ താമസക്കാരായ ആമുകണ്ടത്തല്‍ രാജുമോന്‍, ദീലീപ്, അറയ്ക്കല്‍ ബബിത അനീഷ്, മേരി അഗസ്റ്റിന്‍ എന്നിവരുടെ ആവശ്യം. അതേ സമയം സംഭവത്തില്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്.  


idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.