All Categories

Uploaded at 1 month ago | Date: 23/05/2022 22:12:59

മുംബൈ: ലോകത്ത് നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി വാര്‍ഡുകള്‍ സജ്ജമാക്കി മുംബൈ. കസ്തൂര്‍ബാ ആശുപത്രിയില്‍ 28 ബെഡുകളുള്ള വാര്‍ഡ് ഇതിനുവേണ്ടി പ്രത്യേകം  ആരംഭിച്ചത്. എന്നാല്‍ നഗരത്തില്‍ ഇതുവരെ ആര്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം, കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്. 

എ​ന്താ​ണ് മ​ങ്കി​പോ​ക്‌​സ്?

മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വൈ​റ​സ് വ​ഴി പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് മ​ങ്കി​പോ​ക്‌​സ് അ​ഥ​വാ വാ​ന​ര വ​സൂ​രി. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ര്‍ത്തോ​പോ​ക്‌​സ് വൈ​റ​സ് അ​ണു​ബാ​ധ​യാ​യ വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വാ​ന​ര വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് സാ​ദൃ​ശ്യ​മു​ണ്ട്. പ്ര​ധാ​ന​മാ​യും മ​ധ്യ, പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​യി​ലാ​ണ് ഈ ​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. 1958ലാ​ണ് ആ​ദ്യ​മാ​യി കു​ര​ങ്ങു​ക​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 

രോ​ഗ പ​ക​ര്‍ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​ടെ ര​ക്തം, ശ​രീ​ര സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് വാ​ന​ര വ​സൂ​രി പ​ക​രാം. അ​ണ്ണാ​ൻ, എ​ലി​ക​ള്‍, വി​വി​ധ ഇ​നം കു​ര​ങ്ങു​ക​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ നി​ര​വ​ധി മൃ​ഗ​ങ്ങ​ളി​ല്‍ വാ​ന​ര വ​സൂ​രി വൈ​റ​സ് അ​ണു​ബാ​ധ​യു​ടെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ന​മേ​ഖ​ല​യി​ലോ സ​മീ​പ​ത്തോ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ക്ക് രോ​ഗ​ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​മു​ണ്ടാ​യാ​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​ടെ ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. ക്ഷ​ത​ങ്ങ​ൾ, ശ​രീ​ര സ്ര​വ​ങ്ങ​ള്‍, ശ്വ​സ​ന തു​ള്ളി​ക​ൾ, കി​ട​ക്ക പോ​ലു​ള്ള വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് വാ​ന​ര വ​സൂ​രി വൈ​റ​സ് ഒ​രാ​ളി​ല്‍ നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത്. പ്ലാ​സ​ന്‍റ വ​ഴി അ​മ്മ​യി​ല്‍ നി​ന്ന് കു​ഞ്ഞി​ലേ​ക്കോ അ​ല്ലെ​ങ്കി​ല്‍ ജ​ന​ന​സ​മ​യ​ത്തോ, അ​തി​നു​ശേ​ഷ​മോ കു​ഞ്ഞു​മാ​യു​ള്ള അ​ടു​ത്ത സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യും രോ​ഗ​സം​ക്ര​മ​ണം സം​ഭ​വി​ക്കാം.

ല​ക്ഷ​ണ​ങ്ങ​ള്‍

വാ​ന​ര വ​സൂ​രി​യു​ടെ ഇ​ന്‍കു​ബേ​ഷ​ന്‍ കാ​ല​യ​ള​വ് ആ​റ് മു​ത​ല്‍ 13 ദി​വ​സം വ​രെ​യാ​ണ്. എ​ന്നാ​ല്‍ ചി​ല സ​മ​യ​ത്ത് ഇ​ത് അ​ഞ്ചു മു​ത​ല്‍ 21 ദി​വ​സം വ​രെ​യാ​കാം. ര​ണ്ട് മു​ത​ല്‍ നാ​ല് ആ​ഴ്ച വ​രെ ല​ക്ഷ​ണ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍ക്കാ​റു​ണ്ട്. മ​ര​ണ നി​ര​ക്ക് പൊ​തു​വെ കു​റ​വാ​ണ്. പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി വ​ന്ന് 13 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​നു പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്‍ജ​ങ്ക്റ്റി​വ, കോ​ര്‍ണി​യ എ​ന്നീ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ കാ​ണ​പ്പെ​ടു​ന്നു.

രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല, പ്ര​തി​രോ​ധ​ശേ​ഷി, രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ള്‍ എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. അ​ണു​ബാ​ധ, ബ്രോ​ങ്കോ​ന്യു​മോ​ണി​യ, സെ​പ്‌​സി​സ്, എ​ന്‍സെ​ഫ​ലൈ​റ്റി​സ്, കോ​ര്‍ണി​യ​യി​ലെ അ​ണു​ബാ​ധ എ​ന്നി​വ​യും തു​ട​ര്‍ന്നു​ള്ള കാ​ഴ്ച ന​ഷ്ട​വും ഈ ​രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍ണ​ത​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 

ചി​കി​ത്സ

വൈ​റ​ല്‍ രോ​ഗ​മാ​യ​തി​നാ​ല്‍ വാ​ന​ര വ​സൂ​രി​ക്ക് പ്ര​ത്യേ​ക ചി​കി​ത്സ ല​ഭ്യ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും, രോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന സ​ങ്കീ​ര്‍ണ​ത​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും, ദീ​ര്‍ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും വാ​ന​ര​വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സ തേ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വാ​ന​ര വ​സൂ​രി​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ നി​ല​വി​ലു​ണ്ട്.

പ്ര​തി​രോ​ധം

മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം ബാ​ധി​ച്ച സ​മ​യ​ത്തും, അ​വ​യു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മ​യ​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്കു​ക. അ​വ​യു​ടെ മാം​സം, ര​ക്തം, മ​റ്റ് ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള സ​മ്പ​ര്‍ക്ക​വും ഒ​ഴി​വാ​ക്ക​ണം. ഇ​തോ​ടൊ​പ്പം മൃ​ഗ​ങ്ങ​ളു​ടെ മാം​സം ക​ഴി​ക്കു​ന്ന​തി​നു മു​മ്പ് ന​ന്നാ​യി വേ​വി​ച്ചി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.