All Categories

Uploaded at 1 month ago | Date: 20/10/2021 11:49:44

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസംകൂടി ഇടിമിന്നലോടെ കനത്തമഴയ്ക്ക് സാധ്യത. ബുധനാഴ്ചയും വ്യാഴാഴ്ചയും അതിശക്തമായ മഴപെയ്യുമെന്നും മുന്നറിയിപ്പുണ്ട്. മലയോരങ്ങളില്‍ മഴ തീവ്രമാകാനും ഇടയുണ്ട്. ചെറിയ സമയത്തില്‍ വന്‍തോതില്‍ മഴപെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പുമുണ്ട്. 

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെയും നദിക്കരയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളില്‍ ദുരന്ത പ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ താലൂക്ക് തലത്തില്‍ എല്ലാ ജില്ലകളിലും തുറന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എന്നീജില്ലകളില്‍ പുതുതായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.