All Categories

Uploaded at 2 months ago | Date: 26/02/2022 21:50:44

പാരീസ് : സ്വയം പ്രതിരോധത്തിനായി യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രെയ്ന്‍ നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് യുക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് മുമ്പ് സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.ജനവാസകേന്ദ്രങ്ങളിലടക്കം റഷ്യആക്രമണം ആരംഭിച്ചതോടെയാണ് ഫ്രാന്‍സ് സഹായവുമായി എത്തുന്നത്.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.