കൊച്ചി:
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് എന്‍ഫോഴ്സ്മെന്റ്
ഡയറക്ടറേറ്റിന്റെ നോട്ടീസ്. മൊഴി നല്കാന് അടുത്തയാഴ്ച ഹാജരാകാന്‍
ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 22ന് കൊച്ചി ഇ ഡി ഓഫീസില്‍ എത്തണമെന്നാണ്
നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിക്കും
കുടുംബത്തിനുമെതിരായ രഹസ്യമൊഴിയുടെ പശാത്തലത്തിലാണ് ഇഡിയുടെ നടപടി. സ്വപ്ന
സുരേഷ് കോടതിയ്ക്ക് നല്കിയ 27 പേജുള്ള രഹസ്യ മൊഴിയാണ്
എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുള്ളത്.
kerala
SHARE THIS ARTICLE