All Categories

Uploaded at 1 month ago | Date: 28/11/2021 17:33:17

സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഫിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യശാലികളാകണമെന്നും അനീതിക്കെതിരെ പോരാടുകയാണ് വേണ്ടത് ജീവനൊടുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കാറുണ്ടെങ്കിലും പൊലീസില്‍ നിന്ന് മോശം പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ചില ഒറ്റപ്പെട്ട സംഭവങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ആലുവ എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷയ്ക്കായി രാജ്യത്ത് നിലവില്‍ 18 നിയമങ്ങള്‍ ഉണ്ട് എന്നാല്‍ സ്ത്രീധന പീഡന മരണങ്ങള്‍ക്ക് ഒരു കുറവുമില്ല. നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അപഹാസ്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണം. സ്ത്രീധനത്തിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ അവബോധം വളര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.