All Categories

Uploaded at 1 week ago | Date: 08/10/2021 11:40:47

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തിലെ കുറവ് നികത്താനായി കേന്ദ്രസർക്കാർ ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൊത്തം 1,15,000 കോടി രൂപ നൽകി. ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 2.198.55 കോടി രൂപ ലഭിക്കും. 4555.84 കോടി രൂപ കര്‍ണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനും ലഭിക്കും  

മേയിൽ നടന്ന 43 -ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ, ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 1.59 ലക്ഷം കോടി രൂപ വായ്പ നൽകുമെന്ന് കേന്ദ്ര സർക്കാർ കൗൺസിലിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുമ്പ് 2021 ജൂലൈ 15 ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 75,000 കോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ റിലീസോടെ, ഈ വർഷം പുറത്തിറക്കിയ മൊത്തം തുക 1,15,000 കോടി രൂപയിലെത്തി.

ഇന്ത്യൻ സർക്കാരിന്‍റെ വായ്പകളിൽ നിന്നാണ് ഈ 40,000 കോടി രൂപ 5 വർഷത്തെ സെക്യൂരിറ്റിയിൽ  ധനസഹായം നൽകുന്നത്. കൊവിഡ്-19 ന്‍റെ പശ്ചാതലത്തിൽ, സംസ്ഥാനങ്ങളെ അവരുടെ പരിശ്രമത്തിൽ സഹായിക്കുന്നതിനായി  ധനകാര്യ മന്ത്രാലയം 2021-22 സാമ്പത്തിക വർഷത്തിൽ 1,15,000 കോടി രൂപയുടെ ബാക്ക്-ടു-ബാക്ക് വായ്പാ സൗകര്യത്തിന്‍റെ കീഴിലാണ് സഹായം റിലീസ് ചെയ്തിരിക്കുന്നത്.

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.