All Categories

Uploaded at 3 weeks ago | Date: 23/04/2022 21:36:58

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സംയുക്ത സംഘത്തിൻ്റെ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട രണ്ടു ഭീകരരും ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് സെെനിക വൃത്തങ്ങള്‍ അറിയിച്ചു. 

മിര്‍ഹാമ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിക്കുകയായിരുന്നു.

രണ്ട് ഭീകരരും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ചാവേര്‍ സ്ക്വാഡിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നുഴഞ്ഞുകയറ്റത്തിന് പിന്നിലെന്നും ജമ്മു കശ്മീര്‍ പോലീസ് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. പൊലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷന്‍ നടത്തുന്നത്.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.