All Categories

Uploaded at 3 months ago | Date: 20/03/2022 12:58:57

# ഡോ. സെമിച്ചൻ ജോസഫ് 

ഒന്നാമതായി പോസിറ്റീവ് സന്ദേശങ്ങൾ പങ്കിടുക എന്നതാണ്. സമാധാനവും ദയയും പരസ്പര സൗഹാർദ്ധവും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും പ്രചരിപ്പിക്കുക എന്നത് നമ്മുടെ ജീവിത ചര്യയുടെ ഭാഗമായി മാറണം

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ സന്തോഷത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവർഷവും മാർച്ച്‌ 20 അന്താരാഷ്ട്ര സന്തോഷ ദിന മായി ആഘോഷിക്കുന്നു. 2012 ലാണ് ഇത്തരം ഒരു ആശയം ഐക്യ രാഷ്ട്ര സംഘടന മുന്നോട്ടു വയ്ക്കുന്നത്.

2015-ൽ ഐക്യരാഷ്ട്രസഭ ജനങ്ങളുടെ ജീവിതം സന്തോഷകരമാക്കാൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ( sustainable development goals ) അവതരിപ്പിച്ചു. ദാരിദ്ര്യം ഇല്ലാതാക്കുക, അസമത്വം കുറയ്ക്കുക, നമ്മുടെ ഭൂമിയെ സംരക്ഷിക്കുക അത് വഴി സമാധാനവും സന്തോഷവും കര ഗതതമാക്കുക എ ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട്‌

ദിനാചരണത്തോടനുബന്ധിച്ച് എല്ലാ വർഷവും വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പുറത്തിറക്കാറുണ്ട്. പ്രധാനമായും ആറു കാര്യങ്ങളെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ആഭ്യന്തര ഉത്പാദനം, സ്വാതന്ത്ര്യം, ആയുർദൈർഘ്യം, അഴിമതി ഇല്ലായ്മ, സൗഹാർദം സാമൂഹിക പിന്തുണ എന്നിവയാണവ. 155 രാജ്യങ്ങൾ തൊട്ടുള്ള ഈ പട്ടികയിൽ നമ്മുടെ സ്ഥാനം 144 മാത്രമാണ്. വളരെ കൗതുകകരമായ മറ്റൊരു കാര്യം നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ (66)സന്തോഷത്തിന്‍റെ കാര്യത്തിൽ ഒരുപാട് മുൻപിലാണ് എന്നതാണ്. അഴിമതിയും സ്വജനപക്ഷപാതവും സംമ്പത്തിന്‍റെ അനിയന്ത്രിതമായ കേന്ദ്രീകരണവും എല്ലാം നമ്മെ അസംതൃപ്തരും സന്തോഷം ഇല്ലാത്തവരും ആക്കി മാറ്റുന്നു.

നമുക്കും ചിലതു ചെയ്യാനുണ്ട്.

നമ്മുടെ ലോകം സമാനതകളില്ലാത്ത പ്രതിസന്ധി കളിലൂടെ കടന്നു പോകുന്നത്. മാനവരാശിയുടെ നിലനിൽപ്പിനും സുസ്ഥിതിക്കും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് മഹാമാരിയും യുദ്ധങ്ങളും അരങ്ങുതകർക്കുന്നു.

ഉക്രെയ്‌ൻ, യെമൻ, ഗാസ തുടങ്ങിയ ഇടങ്ങളിൽ നിന്നും ഉയരുന്ന നിലവിളികൾ ജനലക്ഷങ്ങളെ കണ്ണീരിൽ ആഴ്ത്തുന്നു.

ഈ അവസരത്തിൽ കടന്നു വരുന്ന അന്താരാഷ്‌ട്ര സന്തോഷ ദിനം നമ്മിൽ നിന്നും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്നു. നമ്മൾ എവിടെയായിരുന്നാലും കൂടുതൽ അനുകമ്പയുള്ള ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് ഓരോരുത്തർക്കും കഴിയുമെന്നും അതിനായി പ്രവർത്തിക്കാൻ നമുക്ക് കടമയു ണ്ടെന്നും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും

ഒന്നാമതായി പോസിറ്റീവ് സന്ദേശങ്ങൾ പങ്കിടുക എന്നതാണ്. സമാധാനവും ദയയും പരസ്പര സൗഹാർദ്ധവും പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ ഓൺലൈനിലും ഓഫ്‌ലൈനിലും പ്രചരിപ്പിക്കുക എന്നത് നമ്മുടെ ജീവിത ചര്യയുടെ ഭാഗമായി മാറണം.

ആളുകളുമായി നിരന്തരം സമ്പർക്കത്തിലായിരിക്കുക എന്നതാണ് അടുത്തത്. ഒരു പ്രതിസന്ധിയുമായി ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാവുന്ന ആളുകളുമായി ബന്ധപ്പെട്ടു പരിചരണവും പിന്തുണയും വാഗ്ദാനം ചെയ്യുക എന്നത് ഈ ഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു.

മൂന്നാമതായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുകയും അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

( തൃക്കാക്കര ഭാരത മാത കോളേജ് സാമൂഹ്യ പ്രവർത്തന വിഭാഗത്തിൽ അസി . പ്രഫസറാണ് ലേഖകൻ)

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.