All Categories

Uploaded at 1 month ago | Date: 30/07/2021 20:10:21

തൊടുപുഴ : 29 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടറായി ഇടുക്കി നെഹ്രു യുവകേന്ദ്രയില്‍ നിന്നും വിരമിക്കുന്ന കെ. ഹരിലാലിന് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസ്സോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ പെന്‍ഷന്‍ഭവനില്‍ നടത്തിയ യാത്രയയപ്പ് സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി നല്‍കുന്ന മെമന്റോ ചെയര്‍മാന്‍ ഹരിലാലിന് കൈമാറി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു, പ്രൊഫ. പി.ജി. ഹരിദാസ്, കെ.എം.എച്ച്. ഇക്ബാല്‍, ടി.കെ. മനോഹരന്‍, ജിജി വര്‍ഗീസ്, ഉദയകുമാര്‍, കെ.ബി.സുരേന്ദ്രനാഥ്, ശെല്‍വകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘാടകസമിതി ഭാരവാഹികളായ എം.എം. മഞ്ജുഹാസന്‍ സ്വാഗതവും, പി.എന്‍. സുധീര്‍ നന്ദിയും പറഞ്ഞു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.