All Categories

Uploaded at 1 month ago | Date: 31/07/2021 16:01:15



തൊടുപുഴ :ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌ ഹോക്കി ഇടുക്കിയും, ജില്ലാ ഒളിമ്പിക്‌ അസോസിയേഷനും സംയുക്തമായി `ഹോക്കി ഗോള്‍ മാരോ ചലഞ്ച്‌` സംഘടിപ്പിച്ചു. തൊടുപുഴ വെങ്ങല്ലൂര്‍ 'ഡര്‍ബ്ബി ടര്‍ഫ്‌' സ്റ്റേഡിയത്തില്‍ ഹോക്കി ഇടുക്കി പ്രസിഡന്റ്‌ ബിനോയ്‌ മുണ്ടയ്‌ക്കാമറ്റം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്ജ്‌ `ഹോക്കി ഗോള്‍ മാരോ ചലഞ്ച്‌` ഉത്‌ഘാടനം ചെയ്‌തു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌ക്കൂളില്‍ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക്‌ 20 ഹോക്കി സ്റ്റിക്കുകള്‍ നല്‍കിക്കൊണ്ട്‌ പരിശീലന കേന്ദ്രത്തിന്റെ ഉത്‌ഘാടനം മര്‍ച്ചന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റ്റി.സി. രാജു തരണിയില്‍ നിര്‍വ്വഹിച്ചു.

സെക്രട്ടറി സിനോജ്‌ പി. സ്വാഗതമാശംസിച്ചു. കേരള ഒളിമ്പിക്‌ അസോസിയേഷന്‍ ജോയിയന്റ്‌ സെക്രട്ടറി ശരത്‌ യു നായര്‍, ജില്ലാ ഒളിമ്പിക്‌ അസോസിയേഷന്‍ സെക്രട്ടറി എം.എസ്‌. പവനന്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം ജെയ്‌സണ്‍ ജോസഫ്‌, കേരള അക്വാറ്റിക്‌ അസോസിയേഷന്‍ വൈസ്‌-പ്രസിഡന്റ്‌ ബേബി വര്‍ഗ്ഗീസ്‌, കേരള ഷട്ടില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ വൈസ്‌-പ്രസിഡന്റ്‌ സൈജന്‍ സ്റ്റീഫന്‍, സോക്കര്‍ സ്‌ക്കൂള്‍ ഡയറക്‌ടര്‍ പി.എ. സലിംകുട്ടി, ജില്ലാ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ബിലീഷ്‌ സുകുമാരന്‍, റോള്‍ ബോള്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷിജി ജെയിന്‍, ജില്ലാ ഹോക്കി അസോസിയേഷന്‍ ഭാരവാഹികളായ റെജി ജോസഫ്‌, റിജോ ഡോമി, മിനി ആഗസ്റ്റിന്‍, ഡിംപിള്‍ വിനോദ്‌ ഹോക്കി കോച്ച്‌ അഖില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.